Karkkidaka Vavu: 'ബലിക്കാക്കകളെ കൈകൊട്ടി വിളിക്കുന്നു'; പിതൃക്കള്‍ക്കായി ഒരു ഉരുള, കര്‍ക്കടക വാവും ബലിതര്‍പ്പണവും

കൈ കൊട്ടിയിട്ട് ബലിക്കാക്കകള്‍ പിണ്ഡം കഴിക്കാന്‍ വന്നില്ലെങ്കില്‍ അത് പിതൃക്കള്‍ക്ക് മോക്ഷം കിട്ടാത്തതുകൊണ്ടാണെന്നും വിശ്വാസമുണ്ട്

രേണുക വേണു| Last Modified വ്യാഴം, 28 ജൂലൈ 2022 (07:52 IST)

ഇന്ന് കര്‍ക്കടക വാവ്. മൃതിയടഞ്ഞ പൂര്‍വ്വികരെ ഓര്‍ക്കാനും അവര്‍ക്ക് ബലിയിടാനും പ്രത്യേകം സമര്‍പ്പിക്കപ്പെട്ട ദിവസം. മരണം വഴി നമ്മളില്‍ നിന്ന് വേര്‍പ്പെട്ടു പോയവരെ ഓര്‍ക്കാനും അവര്‍ക്കായി ബലിയര്‍പ്പിക്കാനുമാണ് കര്‍ക്കടക വാവ് ദിവസം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അതിരാവിലെയുള്ള ബലിതര്‍പ്പണം ഏറെ പ്രാധാന്യമുള്ളതാണ്.

അതിരാവിലെ കുളിച്ച് ഈറനുടുത്ത് പിതൃക്കള്‍ക്കായി ബലിതര്‍പ്പണം നടത്തണം. പുലര്‍ച്ചയ്ക്കു കുളിച്ച ശേഷം തര്‍പ്പണത്തിനെത്തുന്നവര്‍ പിണ്ഡം തയാറാക്കിയശേഷം നവദേവതകളെയും മനസ്സില്‍ സങ്കല്‍പ്പിച്ച് ദര്‍ഭാസനത്തില്‍ പിതൃക്കളെ ആവാഹിച്ചിരുത്തുന്നു. എള്ളും ജലവും കൊണ്ടു തിലോദകം അര്‍പ്പിക്കുന്നു. നാക്കിലയിലെ ദര്‍ഭാസനത്തില്‍ മന്ത്രോച്ചാരണത്തോടെ അര്‍പ്പിക്കുന്ന പിണ്ഡത്തില്‍ പിതൃക്കളെ ആവാഹിച്ചിരുത്തി ആത്മശാന്തിക്കായുളള പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിടുന്നു. പിണ്ഡത്തില്‍ പിതൃക്കളെ സങ്കല്‍പ്പിച്ചാണ് പൂജകളും പ്രാര്‍ത്ഥനകളും നടത്തുക. നാക്കിലയില്‍ പിണ്ഡം വെച്ച് കൃഷ്ണമന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് അത് ജലത്തില്‍ ഒഴുക്കുകയോ കാക്കകള്‍ക്കു നല്‍കുകയോ ചെയ്യുന്നതാണ് ആചാരം.

നനഞ്ഞ കൈ കൊട്ടിയാണ് ശ്രാദ്ധമുറ്റത്തേക്ക് ബലിക്കാക്കകളെ വിളിക്കേണ്ടത്. ബലിക്കാക്കകള്‍ വന്ന് പിണ്ഡം ഭക്ഷിക്കുന്നു. ബലിക്കാക്കകള്‍ പിതൃക്കളാണെന്നാണ് ബലിയിടുന്നവരുടെ വിശ്വാസം. ബലിക്കാക്കകള്‍ വന്ന് പിണ്ഡം കഴിച്ച് മടങ്ങിപ്പോകുമ്പോള്‍ പിതൃക്കള്‍ ആത്മസംതൃപ്തിയോട് മോക്ഷം ലഭിച്ചിട്ടുണ്ടെന്ന് നമ്മള്‍ വിശ്വസിക്കും. കൈ കൊട്ടിയിട്ട് ബലിക്കാക്കകള്‍ പിണ്ഡം കഴിക്കാന്‍ വന്നില്ലെങ്കില്‍ അത് പിതൃക്കള്‍ക്ക് മോക്ഷം കിട്ടാത്തതുകൊണ്ടാണെന്നും വിശ്വാസമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

തള്ളവിരലിന്റെ ആകൃതിയിലൂടെ നിങ്ങളുടെ വ്യക്തിത്വം കണ്ടെത്താം

തള്ളവിരലിന്റെ ആകൃതിയിലൂടെ നിങ്ങളുടെ വ്യക്തിത്വം കണ്ടെത്താം
നിങ്ങളുടെ തള്ളവിരലിന്റെ ആകൃതിയും വലുപ്പവും നിങ്ങളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും ...

വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ...

വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
മറിയം-യൗസേപ്പ് ദമ്പതികള്‍ക്ക് പരിശുദ്ധാത്മാവിന്റെ നിറവിനാല്‍ പിറന്ന കുഞ്ഞിന് യേശു എന്ന് ...

Christmas Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ...

Christmas Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരാം മലയാളത്തില്‍
പ്രിയപ്പെട്ടവര്‍ മലയാളത്തില്‍ ക്രിസ്മസ് ആശംസകള്‍ നേരാന്‍ മറക്കരുത്

യാത്ര പോകുമ്പോള്‍ പൂച്ച കുറുകെ ചാടിയാല്‍ ദോഷമെന്ന് ...

യാത്ര പോകുമ്പോള്‍ പൂച്ച കുറുകെ ചാടിയാല്‍ ദോഷമെന്ന് പറയാറുണ്ട്, യഥാര്‍ത്ഥ കാരണം ഇതാണ്
പലതരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒന്നാണ് ...

ഈ പക്ഷി വീട്ടില്‍ ഭാഗ്യം കൊണ്ടുവരും!

ഈ പക്ഷി വീട്ടില്‍ ഭാഗ്യം കൊണ്ടുവരും!
നിങ്ങളുടെ വീടുകളില്‍ പ്രാവുകള്‍ സ്ഥിരം വരാറുണ്ടോ. ഒരുപക്ഷേ അവധികളുടെ വീട്ടില്‍ കൂടും ...