സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 23 ജൂണ്‍ 2023 (17:14 IST)
കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നതാണ്. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. പുതിയ ചിന്തകള്‍ പിറക്കും. പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. സഹോദര സഹായം ലഭ്യമാകും.
അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്. പണം സംബന്ധമായ പ്രശ്നങ്ങള്‍ കുറയുന്നതാണ്. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.