Widgets Magazine Widgets Magazine
Widgets Magazine

അറിയണം... അയ്യപ്പന്മാർ കറുപ്പുടുക്കുന്നതിന് പിന്നിലെ ആ സത്യങ്ങള്‍ !

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (17:16 IST)

Widgets Magazine
sabarimala ,  ayyappan , black dress ,  ശബരിമല ,  അയ്യപ്പന്‍ ,  ശാസ്താവ് ,  കറുപ്പ്

ശരണം വിളിയുടെയും വ്രതശുദ്ധിയുടെയും മാസമാണ് വൃശ്ചികം. മല ചവിട്ടുന്ന ഓരോ അയ്യപ്പന്റേയും മനസ്സും ശരീരവും പരിശുദ്ധമായിരിയ്ക്കണമെന്നാണ് ശാസ്ത്രം. ശബരിമലയില്‍ അയ്യപ്പ ദർശനം നടത്തണമെങ്കില്‍ പരിശുദ്ധിയോട് കൂടി മാത്രമേ ഏത് കാര്യവും ചെയ്യാന്‍ പാടുള്ളൂ. ഞാന്‍ തന്നെയാണ് അയ്യപ്പസ്വാമി എന്ന ചിന്ത ഓരോ ഭക്തന്റെ മനസ്സിലും ശരീരത്തിലും ഉണ്ടായിരിക്കുകയും വേണം.
 
അയ്യപ്പസ്വാമിയെ ദർശിക്കാൻ പോകുമ്പോളും പല ആചാരങ്ങളും പാലിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു ആചാരമാണ് ഭക്തർ കറുപ്പ് വസ്ത്രം അണിയണമെന്നത്. അയ്യപ്പന്മാർ ഇത്തരത്തിൽ കറുത്ത വസ്ത്രം മാത്രം അണിയുന്നതിന് പിന്നിലും പല കാരണങ്ങളുണ്ട്. എന്തെല്ലാമാണ് അതെന്ന് നോക്കാം.
 
അഗ്നിയുടെ പ്രതീകമായാണ് അയ്യപ്പന്മാർ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നത്. അഗ്നിവര്‍മമെന്നാണ് കറുപ്പ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിച്ചാല്‍ താന്‍ ഈശ്വരന് തുല്യമാണെന്നാണ് സങ്കല്‍പ്പം. സ്വയം അഗ്നിയായി മാറാനാണ് ഓരോ ഭക്തനും ശ്രമിക്കേണ്ടത്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. 
 
നാം ധരിയ്ക്കുന്ന വസ്ത്രങ്ങള്‍ നമ്മുടെ മനസ്സിലും മാറ്റം വരുത്തും. അതുകൊണ്ട് തന്നെയാണ് അയ്യപ്പഭക്തര്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണമെന്ന് പറയുന്നത്. ഈശ്വരന്‍ എന്ന സങ്കല്‍പ്പത്തെ അഗ്നിയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഓരോ ഭക്തനും കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ ഈശ്വര തുല്യനാകുമെന്നും ആചാര്യന്മാര്‍ പറയുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മതം

news

ശുഭകാര്യങ്ങള്‍ക്കു മുന്നോടിയായി തേങ്ങ ഉടയ്ക്കുന്നത് ദോഷഫലമാണോ നല്‍കുക ?

ഹിന്ദുമതത്തിലെ ഒരു പ്രധാന ആചാരവും വിശ്വാസവുമാണ് ശുഭകാര്യങ്ങള്‍ക്കു മുന്നോടിയായി തേങ്ങാ ...

news

അറിഞ്ഞോളൂ... വിഷ്ണു പൂജ നടത്തുമ്പോള്‍ ഈ കാര്യങ്ങളൊന്നും ചെയ്യാന്‍ പാടില്ല !

ഏതൊരു പൂജ ചെയ്യുമ്പോളും അതിന് അതിന്‍റേതായ ചിട്ടവട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. അഹിതമായ ...

news

ഈ കുറ്റിച്ചെടി വീട്ടുവാതില്‍ക്കല്‍ വളര്‍ത്തൂ... ലക്ഷ്മീ സാന്നിധ്യവും ഭാഗ്യം കടാക്ഷവും തേടിയെത്തും !

ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരെല്ലാം കരിമഞ്ഞളിന്റെ ഗുണഗണങ്ങള്‍ ...

news

ഇതെല്ലാം അറിഞ്ഞിട്ടും ക്ഷേത്രത്തിനകത്തുവച്ചാണോ ചന്ദനം തൊടുന്നത് ? പ്രശ്നമാണ് !

ചന്ദനം, കുങ്കുമം, മഞ്ഞള്‍ എന്നിവയാണ് സാധാരണയായി ക്ഷേത്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന ...

Widgets Magazine Widgets Magazine