ലഹരിക്കായി കുടിക്കുന്നത് ഉപയോഗിച്ച സാനിറ്ററി പാഡ് ഇട്ട് തിളപ്പിച്ച വെള്ളം?

ലഹരിക്കായി കുടിക്കുന്നത് ഉപയോഗിച്ച സാനിറ്ററി പാഡ് ഇട്ട് തിളപ്പിച്ച വെള്ളം?

Rijisha M.| Last Modified തിങ്കള്‍, 26 നവം‌ബര്‍ 2018 (08:55 IST)
ലഹരിക്കായി സാനിറ്ററി പാഡ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുമോ? കേൾക്കുമ്പോൾ തന്നെ 'ഇതെന്ത് ലോകം' എന്ന് തോന്നുന്നില്ലേ? എന്നാൽ കേട്ടോളൂ അങ്ങനെയുമൊരു ലോകം ഉണ്ട്.

ലഹരിക്കായി ഇന്‍ഡോനിഷ്യയില്‍
സാനിറ്ററി പാഡ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ഇന്‍ഡോനിഷ്യന്‍ മാധ്യമങ്ങളെ ഉദ്ദരിച്ച്
ഡെയിലിമെയിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ചിട്ട് പിഴിഞ്ഞെടുത്ത ശേഷമാണ് ലഹരി പദാര്‍ത്ഥമായി ഉപയോഗിക്കുന്നത്. ഇന്‍ഡോനിഷ്യയിലെ കൗമാരക്കാരാണ് ഇതിന് അടിമകളായിരിക്കുന്നത്.

ഇന്‍ഡോനിഷ്യന്‍ നാഷ്ണല്‍ ഡ്രഗ് എജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാസവസ്തുക്കള്‍ കലര്‍ന്ന ഈ വെള്ളം കുടിച്ചാല്‍ അന്തരീക്ഷത്തിലൂടെ പറക്കുന്നതായി അനുഭവപ്പെടും. പാഡില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് ഇതിന് സഹായിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :