Last Modified തിങ്കള്‍, 22 ജൂലൈ 2019 (20:11 IST)
ദിവസം എത്ര മണിക്കൂര്‍ ഉറങ്ങണം ?, എത്ര കൂടിയാലും കുഴപ്പമില്ല കുറയരുത് എന്നാകും ഭൂരിഭാഗം പേരും ആഗ്രഹിക്കുക. നല്ല ഉറക്കം ലഭിച്ചാലെ ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാന്‍ കഴിയൂ എന്നാണ് വിദഗ്ദര്‍ പാറയുന്നത്.
ഇന്നത്തെ പുതിയ ജീവിത ശൈലിയില്‍ അഞ്ചു മണിക്കൂര്‍ മാത്രം ഉറങ്ങുന്ന വലിയൊരു സമൂഹമുണ്ട്. തൊഴില്‍ സൌകര്യങ്ങളും സാഹചര്യങ്ങളുമാണ് ഇതിനു കാരണം. ഉറക്കം കുറയുന്നവരില്‍ പലവിധ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
ഉറക്കമില്ലായ്മ
ഒരാളെ ഹൃദ്രോഗത്തിലേക്ക് തള്ളിവിടുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉറക്കം കുറയുമ്പോള്‍
ക്രോണിക് ഷോര്‍ട്ട് സ്‌ലീപ് ഹൃദയധമിനികളില്‍ ബ്ലോക്ക് ഉണ്ടാക്കും. ഇതോടെ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാകും.
ഏഴ് മണിക്കൂറോ അതിലധികമോ നേരം ഉറങ്ങുന്നവരില്‍ ഈ അപകടസാധ്യത കുറവാണ്. ശരീരത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നതാണ് ഇവര്‍ക്ക് ഗുണകരമാകുന്നത്.