World Spinal Cord Day 2023: നടുവേദന മാറുന്നില്ലേ, ആദ്യം ഇരിപ്പ് ശരിയാക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (10:53 IST)
ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് നടു വേദന കൂടുതല്‍ കണാറുള്ളത്. അതിനാല്‍ ഇടവേളകളില്‍ നീണ്ടു നിവരുകയും ഇടക്ക് നടക്കുകയും ചെയ്യുന്നത് ശീലമാക്കുക. ഇരിക്കുന്ന കസേരകള്‍ നട്ടെലിന്ന് സപ്പോര്‍റ്റ് നല്‍കുന്നതാണെന്ന് ഉറപ്പു വരുത്തുക. വ്യായമമില്ലായ്മയും നടു വേദനക്ക് കാരണമാകാറുണ്ട് ദിവസവും കുറച്ച് നേരം വ്യായമങ്ങള്‍ക്കായി മാറ്റി വക്കുന്നത് നല്ലതാണ്. എന്നാല്‍ നടു വേദനക്ക് ചികിത്സ തേടിയിട്ടുള്ള ആളുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ വ്യായാമങ്ങള്‍ ചെയ്യാവു.
 
ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ആദ്യ ശ്രദ്ധിക്കേണ്ടത്. കിടക്കകള്‍ വളരെ പ്രധാനമാണ്. നട്ടെല്ലിന്റെ വളവുള്ള ഭാഗത്തിന് കൃത്യമായി സപ്പോര്‍ട്ട് നല്‍കുന്ന തരത്തിലുള്ളതായിരിക്കണം കിടക്കകള്‍. ശരിയല്ലാത്ത കിടക്ക പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കിര്‍ണ്ണമാകുന്നതിന് കരണമാകും. കീടക്കുമ്പോള്‍ തലയിണ ഒഴിവാക്കുന്നതാണ് ഉത്തമം. അത്ര നിര്‍ബന്ധമെങ്കില്‍ മാത്രം അധികം കട്ടിയില്ലാത്ത മൃദുവായ തലയിണ ഉപയോഗിക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :