സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (13:27 IST)
ഇന്ത്യയില്‍ ഭീഷണി പരത്തുന്ന ഒരു രോഗമാണ് മലേറിയ. മലേറിയയെ പ്രതിരോധിക്കുന്നതില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. തൈരില്‍ നിറയെ ആരോഗ്യപരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ വര്‍ധിപ്പിച്ച് രോഗപ്രതിരോധ ശേഷി കൂട്ടുന്നു. കൂടാതെ ഓട്‌സില്‍ നിരവധി ബീറ്റാ ഗ്ലൂകോണ്‍ എന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി മൈക്രോബിയലും ആന്റി ഓക്‌സിഡന്റുമാണ്. ഇതും രോഗപ്രതിരോധ ശേഷി കൂട്ടുന്നു.
വെളുത്തുള്ളിയില്‍ അലിസിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍ഫക്ഷനെതിരെയും ബാക്ടീരിയകള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നു. ഇത് ആമാശയത്തിലെയും കുടലിലേയും കാന്‍സറിനെ കുറയ്ക്കുന്നു.