ലോക ബാല്യകാല കാന്‍സര്‍ ബോധവത്കരണ ദിനം: അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (11:06 IST)
ലോക ബാല്യകാല കാന്‍സര്‍ ദിനം ലോകംമുഴുവനായി ആചരിക്കുകയാണ്. രോഗം നേരത്തേ കണ്ടെത്തുകയെന്നതാണ് കാന്‍സറിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകം. എല്ലാവര്‍ഷവും ഫെബ്രുവരി 15നാണ് ലോകബാല്യകാല കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. എല്ലാവര്‍ഷവും 20വയസിനു താഴെയുള്ള നാലുലക്ഷത്തിലധികം കുട്ടികള്‍ക്കാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്.

ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ കാന്‍സറിനെ അതിജീവിക്കാനുള്ള രോഗികളുടെ സാധ്യത 80ശതമാനവും എന്നാല്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഇത് 20 ശതമാനവുമാണ്. ഇന്ത്യയിലെ മൊത്തം കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ അഞ്ചുശതമാനവും കുട്ടികളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :