സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 3 മെയ് 2022 (13:00 IST)
ഇന്ന് ലോക ആസ്മദിനമാണ്. ശരിയായ രീതിയില്‍ ശ്വാസം എടുക്കാന്‍ സാധിക്കുന്നത് വലിയകാര്യമാണ്. ആസ്മ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കുമാത്രമേ ഇതിന്റെ വില അറിയാന്‍ സാധിക്കുകയുള്ളു. ശ്വസനസംബന്ധരോഗങ്ങള്‍ മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ മരണപ്പെടുന്നത് ഇന്ത്യക്കാരാണ്. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാനം ന്യൂഡല്‍ഹിയാണ്. വായുമലിനീകരണവും ആസ്മയുമായി വളരെ അടുത്ത ബന്ധമുള്ളതായി പഠനങ്ങള്‍ പറയുന്നു. ആസ്മ രോഗികള്‍ മലിനീകരിക്കപ്പെട്ട വായു ഉള്ള സ്ഥാലത്താണ് താമസിക്കുന്നതെങ്കില്‍ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നമാകും.
ഈകൊവിഡ് കാലത്ത് ആളുകളെ കൂടുതലും ബാധിക്കുന്നത് ശ്വസന പ്രശ്‌നങ്ങളാണ്. പ്രത്യോകിച്ച് ശ്വസന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കൊവിഡ് വന്നാല്‍ ആരോഗ്യസ്ഥിതി വഷളാകാന്‍ സാധ്യതയുണ്ട്. കൊറോണ വന്ന ആസ്മ രോഗികള്‍ കൂടുതല്‍ കാലം വെന്റിലേറ്ററില്‍ കിടക്കുന്നതാണ് കാണുന്നത്.