മുപ്പതുകളില്‍ സ്ത്രീകള്‍ക്ക് ലൈംഗികതയോട് താല്‍പര്യം കൂടും; കാരണം ഇതാണ്

രേണുക വേണു| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (16:05 IST)

മുപ്പതുകള്‍ക്ക് ശേഷം സ്ത്രീകളില്‍ സെക്‌സിനോടുള്ള താല്‍പര്യം ഇരട്ടിക്കുന്നതായാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇരുപതുകളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ലൈംഗിക ചോദന മുപ്പതുകളില്‍ തങ്ങള്‍ക്ക് തോന്നുന്നതായി പല പഠനങ്ങളിലും സ്ത്രീകള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അതിനു കാരണവുമുണ്ട്.

പൊതുവെ പുരുഷന്‍മാര്‍ക്ക് മുപ്പതുകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയാന്‍ തുടങ്ങും. അതുവഴി സെക്‌സിനോടുള്ള താല്‍പര്യത്തില്‍ കുറവ് സംഭവിക്കാം. എന്നാല്‍ സ്ത്രീകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പെട്ടന്ന് കുറയുന്നില്ല. അതാണ് സ്ത്രീകളിലെ ലൈംഗിക ചോദനയ്ക്ക് പ്രധാന കാരണം. മുപ്പതുകളിലും നാല്‍പ്പതുകളുടെ തുടക്കത്തിലും സ്ത്രീകള്‍ കൂടുതല്‍ സ്‌നേഹവും പരിഗണനയും ആഗ്രഹിക്കുന്നു. മുപ്പതുകളിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഓര്‍ഗാസം ലഭിക്കുകയെന്നാണ് സെക്‌സ് ഗവേഷകന്‍ ആല്‍ഫ്രഡ് കിന്‍സി പറഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ക്ക് മുപ്പതുകളില്‍ തോന്നുന്ന ലൈംഗിക ചോദന അവരുടെ ഇരുപതുകളിലോ മുപ്പതുകള്‍ക്ക് ശേഷമോ തോന്നില്ലെന്നും ആല്‍ഫ്രഡ് കിന്‍സി പറയുന്നു.

ലൈംഗിക ബന്ധത്തില്‍ ഓര്‍ഗാസം ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന സ്ത്രീകളെ കുറിച്ചുള്ള പഠനം ഇക്കാര്യങ്ങള്‍ അടിവരയിടുന്നു. 18 നും 30 നും ഇടയില്‍ പ്രായമുള്ള 54 ശതമാനം സ്ത്രീകളും തങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏറ്റവും ഉയര്‍ന്ന ഓര്‍ഗാസം ലഭിക്കാതെ ബുദ്ധിമുട്ടിയതായി പറയുന്നു. എന്നാല്‍ 31 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ശരിയായ ഓര്‍ഗാസം ലഭിക്കാന്‍ ബുദ്ധിമുട്ടിയ സ്ത്രീകളുടെ ശതമാനം 45 ആയി കുറഞ്ഞിട്ടുണ്ട്. 31 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ സെക്ഷ്വലി വളരെ ആക്ടീവാണെന്നും ഇതില്‍ 87 ശതമാനം പേരും സ്ഥിരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഈ പഠനത്തില്‍ പറയുന്നു. നല്ല രീതിയില്‍ ഓര്‍ഗാസം ലഭിക്കുന്നു എന്നതുകൊണ്ടാണ് 31 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ലൈംഗികതയോട് താല്‍പര്യം കൂടുന്നതെന്നും ഈ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് ...

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് പാലിക്കാറില്ല!
പരമ്പരാഗത രീതി വെച്ച് സാധാരണ ആളുകള്‍ കുളിക്കുന്നതിന് മുന്‍പാണ് എണ്ണ തേച്ചു ...

Oats Health Benefits: ഓട്‌സ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ...

Oats Health Benefits: ഓട്‌സ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മടിയുണ്ടോ?
കാര്‍ബ്‌സ്, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ...

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു, ആരോഗ്യഗുണങ്ങള്‍ നിരവധി
ലോകത്തിലെ പലഭാഗത്തും വെളുത്തുള്ളിയെ മെഡിക്കല്‍ കാര്യങ്ങള്‍ക്കായും ഉപയോഗിക്കുന്നുണ്ട്

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്
കരള്‍ രോഗം ഉള്ളവര്‍ക്ക് ശര്‍ദ്ദിലും മനം പുരട്ടലും അനുഭവപ്പെടും.

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?
വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്.