ഹെയര്‍ റിമൂവര്‍ ക്രീം ഉപയോഗം സ്‌ത്രീയുടെ ആരോഗ്യം നശിപ്പിക്കുമോ ?

  woman life , removal cream , health , life style , removing pubic hair , ആരോഗ്യം , സ്‌ത്രീ , റിമൂവര്‍ ക്രീം , സ്വകാര്യ ഭാഗം
Last Modified വെള്ളി, 12 ഏപ്രില്‍ 2019 (17:46 IST)
ഹെയര്‍ റിമൂവര്‍ ക്രീം ഉപയോഗിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. പുതു തലമുറയിലുള്ളവരിലാണ് ഈ ശീലം കൂടുതലായി കാണുന്നത്. നിരവധി രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഹെയര്‍ റിമൂവര്‍ ഉപയോഗിക്കുമ്പോള്‍ ശാരീരിക ദോഷങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഹെയര്‍ റിമൂവര്‍ പോലുള്ള ക്രീമുകളുപയോഗിച്ച് രോമം നീക്കം ചെയ്യുന്നത് അണുബാധയുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പുകച്ചില്‍, ചര്‍മ്മം വരളുക, ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഹെയര്‍ റിമൂവര്‍ ക്രീമുകളുടെ ഉപയോഗം കാരണമാകും.

കൈകളിലോ കാലിലോ മാത്രം ആവശ്യമെങ്കില്‍ ഉപയോഗിക്കാം എന്നാണ് വിദഗ്ദര്‍ പറയുന്നത്. വളരെ സെന്‍സിറ്റീവ് ആയ സ്വകാര്യ ഭാഗങ്ങളില്‍ ഹെയര്‍ റിമൂവര്‍ ക്രീം ഉപയോഗിക്കുമ്പോള്‍ ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും.

രോമകൂപങ്ങളില്‍ ചെന്ന് അതിനെ പിഴുതെടുക്കുകയാണ് ഹെയര്‍ റിമൂവര്‍ ചെയ്യുന്നത്. ഇത് സ്വകാര്യഭാഗങ്ങളുടെ സുരക്ഷിതത്വം ഇല്ലാതാക്കും. രോമം പറിഞ്ഞു പോകുമ്പോള്‍ കണ്ണിന് കാണാന്‍ കഴിയാത്ത ഈ ചെറുമുറിവുകള്‍ ഉണ്ടാകും. ഈ ചെറുമുറിവുകളില്‍ അണുബാധയുണ്ടാകും. ഇത് ക്രമേണ വലിയ ബാക്ടരീയല്‍ ബാധയ്ക്ക് കാരണമാകുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :