മഞ്ഞുകാലത്ത് ആസ്മ-ഹൃദ്രോഗികള്‍ കൂടുതല്‍ സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ഡിസം‌ബര്‍ 2023 (09:41 IST)
മഞ്ഞുകാലത്ത് ആസ്മ-ഹൃദ്രോഗികള്‍ കൂടുതല്‍ സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ഈ രണ്ടുരോഗമുള്ളവര്‍ക്കും മഞ്ഞുകാലം കഠിനമാണ്. തണുപ്പും പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും ആളുകളില്‍ കഫം ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. തണുത്ത കാറ്റ് ശ്വാസ പാതകളെ നേര്‍ത്തതാക്കുമെന്ന് സഞ്ചയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സിലെ കാര്‍ഡിയോളജി തലവന്‍ ഫ്രൊഫസര്‍ ആദിത്യ കപൂര്‍ പറഞ്ഞു.

പുറത്തു തണുപ്പാകുമ്പോള്‍ താപനഷ്ടം കുറയ്ക്കാന്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. അപ്പോള്‍ രക്തം പമ്പുചെയ്യാന്‍ ഹൃദയത്തിന് കൂടുതല്‍ പണിയെടുക്കേണ്ടിവരും. ഈ സമയം എല്ലാവര്‍ക്കും ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ആസ്മ-ഹൃദ്രോഗികള്‍ കഠിനമായ വ്യായാമങ്ങളും ചെയ്യാന്‍ പാടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :