നിങ്ങളുടെ രക്തത്തിൽ അമിതമായി കൊളസ്ട്രോൾ കുറഞ്ഞാൽ?

അഭിറാം മനോഹർ| Last Modified വെള്ളി, 4 ഓഗസ്റ്റ് 2023 (19:32 IST)
മോശം കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ എല്‍ ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടിയാല്‍ എന്ത് സംഭവിക്കും എന്നതിനെ പറ്റി എല്ലാവര്‍ക്കും തന്നെ വ്യക്തമായ ധാരണയുണ്ട്. കൊളസ്‌ട്രോള്‍ കൂടുന്നത് വഴി ഹൃദയത്തിന് പ്രശ്‌നങ്ങള്‍ വരികയും രക്തക്കുഴലുകളില്‍ ബ്ലോക്ക് സംഭവിക്കുവാനും സ്‌ട്രോക്ക് ഉണ്ടാകുവാനുമെല്ലാം സാധ്യതയേറെയാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ ആരോഗ്യകരമായ അളവിലും താഴെ വന്നാല്‍ എന്തെല്ലാം ശരീരത്തില്‍ സംഭവിക്കും എന്നതിനെ പറ്റിയും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.

കാരണം പലര്‍ക്കും ഇങ്ങനെയുള്ള അവസ്ഥ വരാറുണ്ട്. ടോട്ടല്‍ കൊളസ്‌ട്രോള്‍ 120 എം ജി/ഡി എല്ലിന് താഴെ വന്നാലോ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ 40 എംജി/ഡിഎല്ലിന് താഴെ വന്നാലോ ആണ് കുറവ് കൊളസ്‌ട്രോള്‍ എന്ന് പറയുന്നത്. ജനിതകമായ ചില തകരാറുകള്‍ മൂലവും തൈറോയിഡ് ഗ്രന്ധിക്കുണ്ടാകുന്ന പ്രശ്‌നം, കരളിന്റെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും തരത്തില്‍ ഉണ്ടാകുന്ന പ്രശ്‌നം എന്നിവ മൂലവും കൊളസ്‌ട്രോളിന്റെ അളവ് കുറയാറുണ്ട്. അതുപോലെ ദഹനപക്രിയയില്‍ വരുന്ന മാറ്റങ്ങളും പോഷകകുറവോ ഡയറ്റിലെ പ്രശ്‌നങ്ങള്‍ മൂലമോ, കഠിനമായ വ്യായമങ്ങള്‍ മൂലമോ,അമിതമായ സമ്മര്‍ദ്ദമോ എല്ലാം കൊളസ്‌ട്രോള്‍ കുറയാന്‍ കാരണമാകാം.

കൊളസ്‌ട്രോള്‍ അമിതമായി കുറയുന്നത് നമ്മുടെ മാനസികാവസ്ഥയെ അത് പെട്ടെന്ന് ബാധിക്കും. അമിതമായ സമ്മര്‍ദ്ദം, വിഷാദം, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രതിസന്ധി എന്നിവയുണ്ടാകാം. കൂടാതെ കാന്‍സര്‍ വരാനുള്ള സാധ്യത ഉയരാന്‍ കൊളസ്‌ട്രോളിന്റെ കുറവ് ഇടയാക്കുന്നു.തലച്ചോറില്‍ ബ്ലീഡിങ്ങോ സ്‌ട്രോക്കോ വരാനുള്ള സാധ്യതയും ഇത്തരത്തില്‍ ഉയരുന്നു.കൂടാതെ കൊഴുപ്പില്‍ അലിയുന്ന വിറ്റാമിന്‍ എ,ഡി,ഇ,കെ എന്നിവയുടെ ആഗിരണത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ കൊളസ്‌ട്രോളിന്റെ കുറവ് കാരണമാകും. കരളിനെ ബാധിക്കുന്നതിനാല്‍ ഹോര്‍മണല്‍ സന്തുലിതാവസ്ഥ തകരാന്‍ കൊളസ്‌ട്രോള്‍ കുറവ് കാരണമാകും. കൊളസ്‌ട്രോള്‍ കുറഞ്ഞവരില്‍ ലൈംഗിക താത്പര്യകുറവ് കാണപ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :