സ്ഥിരമായി പാലും മാംസവും കഴിക്കുന്നവരാണോ ? എങ്കില്‍ ഈ രോഗം നിങ്ങളെ തേടിയെത്തും !

Health , Health Tips , Milk , Meat , ആരോഗ്യം , ആരോഗ്യവാര്‍ത്ത , പാല്‍ , മാസം
സജിത്ത്| Last Modified തിങ്കള്‍, 29 ജനുവരി 2018 (15:44 IST)
രോഗങ്ങൾ എന്നും ഏതൊരാളുടേയും പേടി സ്വപ്‌നമാണ്. പേരുകള്‍ അറിയാവുന്നതും അറിയാത്തതുമായ രോഗങ്ങൾ അനുദിനം നമ്മളെ കീഴ്‌പ്പെടുത്തുമ്പോൾ ആരെയാണ് പഴിക്കേണ്ടതെന്നറിയാത്ത അവസ്ഥയാണ് ഒരോരുത്തര്‍ക്കുമുള്ളത്. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും വലിയ രോഗങ്ങളിൽ കൊണ്ടുചെന്ന് എത്തിച്ചേക്കാം. അത് കഴിക്കുന്ന മാംസ ഭക്ഷണങ്ങളിൽ നിന്നുമാണെങ്കില്‍ എന്തായിരിക്കും അവസ്ഥ ?

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു പ്രധാന രോഗമാണ് അൻഡുലന്റ് ഫീവർ (ബ്രൂസല്ലോസിസ്). ബ്രൂസല്ല എന്ന ഇനത്തിൽപ്പെട്ട ബാക്ടീരിയയാണ് ഈ രോഗത്തിനു കാരണമാകുന്നത്. പാസ്‌ചുറൈസ് ചെയ്യാത്ത പാൽ ,ശരിയായി പാകം ചെയ്യാത്ത ഇറച്ചി എന്നിവയിലൂടെയാണ് സാധാരണയായി ഈ രോഗം പിടിപെടുന്നത്.

രോഗബാധയുള്ള പശുക്കളുടെ ജനനേന്ദ്രിയ സ്രവം, ചാപിള്ളയിലെ അണുക്കൾ എന്നിവ ആഹാരത്തിൽ കലരുന്നതിലൂടെയാണ് മനുഷ്യരിലും മൃഗങ്ങളിലും ഈ അണുബാധ ഉണ്ടാകുക. പനി, സന്ധി വേദന, വിളർച്ച എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. നന്നായി തിളപ്പിച്ച പാലും പാൽ ഉൽപ്പന്നങ്ങളും നല്ലപോലെ പാകം ചെയ്ത ഇറച്ചിയും കഴിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമാര്‍ഗം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :