സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (19:31 IST)
ശരീരഭാരം കുറയ്ക്കാന്‍ നിരവധി വഴികള്‍ പലരും പണ്ടുമുതലെ പയറ്റുന്നുണ്ട്. എന്നാല്‍ ഈവര്‍ഷം സോഷ്യല്‍ മീഡിയകളിലും മറ്റും ട്രെന്റായ ചില വഴികള്‍ ഉണ്ട്. അതിലൊന്നാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. പലതരം ഫാസ്റ്റിങ് അഥവാ ഉപവാസം ഉണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥവും നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതും വണ്ണം കുറയ്ക്കാന്‍ ഫലപ്രദവുമായ ഫാസ്റ്റിങാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. എട്ടുമണിക്കൂറിനുള്ളില്‍ ആഹാരങ്ങള്‍ കഴിക്കുകയും പിന്നീട് 16 മണിക്കൂര്‍ ആഹാരമൊന്നും കഴിക്കാതിരിക്കുന്ന രീതിയാണിത്.
മറ്റൊന്നാണ് സസ്യാഹാരം. സസ്യങ്ങളില്‍ നിന്നുമാത്രമുള്ള ഭക്ഷണം കഴിച്ചും ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ഇതില്‍ മറ്റു ആരോഗ്യഗുണങ്ങളും ഉണ്ട്. മറ്റൊന്ന് ഹോം വര്‍ക്കൗട്ടാണ്. ഇതില്‍ യോഗ, ഡാന്‍സ് എന്നിവയുണ്ട്.