നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ, വെള്ളം കുടിക്കുന്നില്ലായെന്നതിന്റെ തെളിവ് ഇതാണ്!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 31 ജനുവരി 2024 (08:34 IST)
Water Health: വെള്ളം കുടിക്കുന്നതിന്റെ ആവശ്യകത ആരോയും പറഞ്ഞുപഠിപ്പിക്കേണ്ട കാര്യമില്ലല്ലൊ. ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഒരാളുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് 250 മില്ലിലിറ്ററിന്റെ എട്ടുഗ്ലാസ് വെള്ളം കുടിക്കണമെന്നാണ്. അതായത് രണ്ടുലിറ്റര്‍ വെള്ളം. ഫ്‌ളൂയിഡ് ബാലന്‍സ് നിലനിര്‍ത്തുക, ഊര്‍ജ്ജത്തെ നിയന്ത്രിക്കുക, അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുക, ശരീരത്തിലെ ഊഷ്മാവ് നിയന്ത്രിക്കുക, വിഷാംശങ്ങളെ പുറന്തള്ളുക, പോഷകങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക എന്നീ ഒട്ടനവധി ധര്‍മങ്ങളാണ് ജലത്തിന് ശരീരത്തില്‍ നിര്‍വഹിക്കാനുള്ളത്. എന്നാല്‍ ചിലപ്പോഴെങ്കിലും വെള്ളം കുടിക്കാന്‍ നാം മറന്നുപോകാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും.

ആദ്യത്തേത് മാത്രത്തിന്റെ കളര്‍ മാറുന്നതാണ്. ഡാര്‍ക്ക് യെല്ലോ കളറാണെങ്കില്‍ നിങ്ങള്‍ക്ക് നിര്‍ജലീകരണം സംഭവിക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാണ്. കൂടാതെ മൂത്രമൊഴിക്കുന്നതിന്റെ ഇടവേളയും ശ്രദ്ധിക്കണം. ശരീരത്തില്‍ ജലാംശം കൂടുതലുള്ളപ്പോള്‍ ഇടക്കിടെ മൂത്രമൊഴിക്കാറുണ്ടല്ലോ. മറ്റൊന്ന് ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റിയാണ്. ഇതിനായി നിങ്ങള്‍ തൊലിപ്പുറം ഒന്ന് വലിച്ച് വിടുക. പെട്ടെന്നുതന്നെ തൊലി പഴയ അവസ്ഥയിലേക്ക് മാറുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ട് എന്നാണ് അര്‍ത്ഥം. മറ്റൊന്ന് ഉമിനീരാണ്. ജലാംശം നന്നായുള്ള ഒരാള്‍ക്ക് വായില്‍ വരള്‍ച്ചയോ ഉമിനീരിന്റെ കുറവോ ഉണ്ടാകില്ല. ചിലര്‍ക്ക് ജലാംശം കുറഞ്ഞാല്‍ തലവേദനയും ഉണ്ടാകാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :