സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 28 സെപ്‌റ്റംബര്‍ 2024 (13:57 IST)
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ചില വിറ്റാമിനുകളുടെ പങ്ക് വലുതാണ്. ഇതില്‍ ആദ്യത്തേതാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡി പ്രതിരോധ കോശങ്ങളെ ആക്ടിവേറ്റ് ചെയ്യുകയും രോഗാണുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യും. സൂര്യപ്രകാശത്തിലും മുട്ടയുടെ മഞ്ഞയിലും വിറ്റാമിന്‍ ഡി ധാരാളം ഉണ്ട്. മറ്റൊന്ന് വിറ്റാമിന്‍ എ ആണ്. ചര്‍മത്തിന്റെ ആരോഗ്യത്തെ ഇത് സംരക്ഷിക്കുന്നു. ഇതിലൂടെ ബാക്ടീരിയകളെയും വൈറസുകളെയും തടയാന്‍ സാധിക്കും.
മറ്റൊന്ന് വിറ്റാമിന്‍ സി ആണ്. ഇത് വെളുത്ത രക്താണുക്കളുടെ ഉല്‍പാദനത്തെ കൂട്ടുന്നു. ഇത് ഇന്‍ഫക്ഷനെ ചെറുക്കും. കിവി, സ്‌ട്രോബെറി എന്നിവയിലൊക്കെ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. അടുത്തത് വിറ്റാമിന്‍ ഇ ആണ്. ഇത് ഓക്‌സിഡേറ്റീവ് സട്രെസില്‍ നിന്ന് കോശങ്ങളെ രക്ഷിക്കുന്നു. ബദാമിലും ചീരയിലും ഇത് ധാരാളം ഉണ്ട്.