Last Modified ബുധന്‍, 31 ജൂലൈ 2019 (20:36 IST)
ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോഴും അവ എങ്ങനെ സൂക്ഷിക്കണമെന്ന കാര്യത്തില്‍ പലരും അറിവില്ലാത്തവരാണ്. വളരെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് ടൂത്ത് ബ്രഷുകളുടെ ശുചിത്വം എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
പതിവായി ഉപയോഗിക്കുന്ന ഒരു ടൂത്ത് ബ്രഷില്‍ ഏകദേശം 100 മില്യന്‍ ബാക്ടീരിയകള്‍ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോള്‍ ബ്രഷ് ചെയ്യുന്നത് അണുക്കള്‍ പടരാന്‍ കാരണമാകും.
ടൂത്ത് ബ്രഷ് ഓരോ മൂന്നു മാസം കൂടുമ്പോഴും മാറ്റണം. വൃത്തിയുള്ള സ്ഥലങ്ങളില്‍ മാത്രമേ സൂക്ഷിക്കാവൂ. ആന്റി ബാക്ടീരിയല്‍ മൗത്ത് വാഷില്‍ ബ്രഷ് മുക്കിവച്ചാല്‍ അണുക്കളുടെ ഉപദ്രവം കുറയ്‌ക്കാന്‍ കഴിയും.
പേസ്‌റ്റിന്റെ അംശം ഇല്ലാത്ത രീതിയിലാകണം ബ്രഷ് കഴുകാന്‍. ടൂത്ത് ബ്രഷ് കവര്‍ ചെയ്‌ത് സൂക്ഷിക്കന്നത് ബാക്ടീരിയ വളരാന്‍ കാരണമാകും.
നമ്മള്‍ ഉപയോഗിക്കുന്ന ബ്രഷ് മറ്റൊരാളുടെ ബ്രഷുമായി ചേര്‍ന്നിരിക്കാതെ ശ്രദ്ധിക്കണം. ഹോള്‍ഡറില്‍ നേരെ സൂക്ഷിച്ചു വയ്‌ക്കാനും മറക്കരുത്. ജലാംശം മാറുന്നത് വരെ വെയിലുള്ള ഭാഗത്ത് ബ്രഷ് സൂക്ഷിക്കുന്നതും നല്ലതാണ്.