വെബ്‌ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (18:29 IST)
കോപം മനുഷ്യ സഹജമാണ്. ദേഷ്യപ്പെടേണ്ട സാഹചര്യങ്ങളിൽ ദേഷ്യപ്പെടുക തന്നെ വേണം. ഇല്ല എങ്കിൽ അത് മാനസിക സങ്കർശത്തിന് കാരണമാകും. എന്നാൽ അതിരുവിട്ടാൽ കോപം ജീവിതത്തിന്റെ താളം പൂർണമായും തെറ്റിക്കും എന്നതാണ് വാസ്തവം. അമിത കോപം കാരണം നീരവധിപേർ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
മറ്റുള്ളവരെ ഉപദ്രവിക്കുക. സ്വയം പരിക്കേൽപ്പിക്കുക. സാധനങ്ങൾ തല്ലി തകർക്കുകയും വലിച്ചെറിയുകയും ചെയ്യുക എന്നിവയെല്ലാം അമിത കോപത്തിൽ പലരും ചെയ്യാറുണ്ട്. ഇത്തരക്കാർ ജീവിതത്തിൽ കൂടുതൽ ഒറ്റപ്പെടും. അമിത കോപത്തെ അടക്കി നിർത്തുക എന്നത് അത്ര എളുപ്പമല്ല. എന്നൽ ചില കാര്യങ്ങൾ കോപം അടക്കാൻ നമ്മളെ സഹായിക്കും.
ഒരു നിമിഷം സ്വയം ചിന്തിക്കാൻ സമയം നൽകിയാൽ മാത്രമേ ഈ വിദ്യകൾ ഫലിക്കു എന്ന് ആദ്യം തന്നെ മനസിലാക്കണം. ഇതിൽ ഒന്നാമത്തെ കാര്യമാണ് കൗണ്ട് ഡൗൺ. ദേഷ്യം വരുന്ന സമയത്ത് മനസിൽ കൗണ്ട് ഡൗൺ ആരംഭിക്കുക. ഇത് ഹൃദയമിടിപ്പ് കുറക്കുകയും പതിയെ കോപം കുറക്കുന്നതിന് സഹായിക്കുകയും ചെയ്യും.
മറ്റൊന്ന് ദീർഘ ശ്വാസം എടുക്കുക എന്നതാണ്. മനസ് ശാന്തമാക്കാൻ സഹായിക്കുന്നതാണ് ഈ രീതി. ബ്രീത്തിങ് വ്യായമങ്ങളോ പ്രാണയാമയോ ചെയ്യുന്നത് ഗുണം ചെയ്യും. കോപം ഉണ്ടാക്കുന്ന ഇടത്തിൽ നിന്നും മാറി നിൽക്കുക എന്നതാണ് മറ്റൊരു മാർഗം. മനസിനെ മറ്റു കാര്യങ്ങളിൽ എൻഗേജ് ചെയ്യിക്കുന്നതും ഗുണം ചെയ്യും. അമിതമായി കോപം വരുന്ന സാഹചര്യങ്ങളിൽ സംഗീതം കേൾക്കുന്നതും കോപം ശമിപ്പിക്കാൻ സഹായിക്കും.