വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 19 നവംബര്‍ 2020 (15:09 IST)
അമിത വണ്ണം എങ്ങനെ കുറക്കാം എന്നതിനെക്കുറിച്ച് എല്ലാവർക്കും സംശയമാണ്. ഡയറ്റ് ചാർട്ടുകളും ഭക്ഷണം നിയനന്ത്രണവും വ്യായമവും ഒന്നും നിങ്ങളുടെ അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കുന്നില്ലേ? എന്നാൽ അതിനായി ചില വഴികളുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് തൈരില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
കലോറി കുറഞ്ഞ ഭക്ഷണമാണ് രാത്രി കഴിയ്ക്കേണ്ടത് ചീസ് ഇത്തരത്തിലുള്ള ഒരു ആഹാരമാണ്. കലോറി കുറഞ്ഞ ഭക്ഷണം മെറ്റബോളിസം വര്‍ദ്ധിപ്പിയ്ക്കും. ഇത് അമിത വണ്ണം കുറയ്ക്കാൻ സഹായിയ്ക്കും. ബ്രിട്ടിഷ് ജേണല്‍ ഓഫ് ന്യൂട്രിഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കിടക്കുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണം അമിത വണ്ണം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. കൊഴുപ്പ് കൂടിയ ഭക്ഷണവും അരി അഹാരവും രാത്രി ഒഴിവാക്കുന്നതാണ് ഉത്തമം