തൈറോയിഡ് രോഗങ്ങള്‍: ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 15 മെയ് 2023 (20:01 IST)
പൊതുവെ സ്ത്രീകളില്‍ ധാരാളമായി കണ്ടുവരുന്ന രോഗാവസ്ഥയാണ് തൈറോഡ്. തൈറോയിഡ് ഹോര്‍മോണിന്റെ ഉല്‍പാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണം. തൈറോയിഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതിനെ ഹൈപ്പര്‍ തൈറോയിഡിസം എന്നും കുറയുന്നതിനെ ഹൈപ്പോതൈറോയിഡിസം എന്നും പറയുന്നു. കഴുത്തില്‍ നീര്‍ക്കെട്ട് മുഴപോലെ കാണപ്പെടുക, ശബ്ദം അടയുക തുടങ്ങിയവ തൈറോയിഡ് രോഗത്തിന്റെ ലക്ഷണങ്ങളാണ്.

അതുപോലെ തന്നെ ശരീരഭാരത്തിലുണ്ടാകുന്ന മാറ്റങ്ങളും ഇതിന്റെ ലക്ഷണമായി കണക്കാക്കാം. തൈറോയിഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കൂടിയാല്‍ ശരീരഭാരം കുറയുകയും ഉല്‍പാദനം കുറഞ്ഞാല്‍ ശരീര ഭാരം കൂടുകയും ചെയ്യുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഡോക്ടറെ കാണുകയും ശരിയായ മരുന്നുകള്‍ കഴിക്കുകയും അതോടൊപ്പം തന്നെ ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടതായും വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :