പുരുഷന്മാരിൽ വന്ധ്യതയ്ക്ക് പരിഹാരം, ഈ ഭക്ഷണങ്ങൾ കഴിക്കാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (19:21 IST)
കുട്ടികള്‍ ഉണ്ടാകാതെ വരുന്ന പ്രശ്‌നം പല ദാമ്പത്യബന്ധങ്ങളിലും സംഭവിക്കാറുണ്ട്. പുരുഷന്റെയോ സ്ത്രീയുടെയോ പ്രശ്‌നം മൂലം ഇങ്ങനെ സംഭവിക്കാറുണ്ട്. അതിനാല്‍ തന്നെ വന്ധ്യതയ്ക്ക് പരിഹാരമായുള്ള ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പുരുഷന്മാരില്‍ ഫെര്‍ട്ടിലിറ്റി റേറ്റ് ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ആരോഗ്യകരമായ ചലനശേഷിയുള്ള ബീജങ്ങള്‍ സൃഷ്ടിക്കാന്‍ പുരുഷന്മാരെ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ ഏറ്റവും മുന്നിലുള്ള ഒന്നാണ് നട്ട്‌സ്. വിവിധ തരത്തിലുള്ള പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും മിനറലുകളും ഫൈബറും പോളിഫിനൈലും ഇതില്‍ അടങ്ങിയിരിക്കുന്നു. വാള്‍നട്ട് കഴിക്കുന്നത് ബീജത്തിന്റെ നിലവാരം ഉയര്‍ത്തുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന മത്സ്യങ്ങളും ബീജത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :