Natural Blood Purifiers: ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (13:59 IST)
ഭക്ഷണമാണ് മരുന്നെന്ന് പറയാറുണ്ട്. ഭക്ഷണത്തിനെ തെറ്റായ ശീലങ്ങളാണ് പല രോഗങ്ങള്‍ക്കും കാരണം. ചില ഭക്ഷണങ്ങള്‍ക്ക് രക്തത്തെ ശുദ്ധീകരിക്കാനുള്ള സ്വാഭാവിക കഴിവുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയാണ് പച്ചക്കറികള്‍. ഇവയില്‍ തന്നെ ബീറ്റ്‌റൂട്ടിന് ശുദ്ധീകരണ ശേഷി കൂടുതലാണ്. ഇതില്‍ ധാരാളം നൈട്രേറ്റ് ഉണ്ട്. ഇത് ശരീരത്തില്‍ നൈട്രിക് ഓക്‌സൈഡായി മാറുന്നു. ഇത് രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇലക്കറികളില്‍ ധാരാളം ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൂടുതലുള്ള മെറ്റലുകളെയും വിഷാംശങ്ങളെയും നിര്‍വീര്യമാക്കുന്നു.

മറ്റൊന്ന് ബെറികളാണ്. ഇവയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പോരാടുന്നു. ലിവറിനെ ശുദ്ധീകരിക്കുന്നു. മറ്റൊന്ന് നാരങ്ങയാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. അതിനാല്‍ രോഗപ്രതിരോധ ശേഷി കൂട്ടുന്നു. മറ്റൊന്ന് ഗ്രീന്‍ ടീ ആണ്. ഇതിലും ധാരാളം ആന്റിഓക്‌സിഡന്റുണ്ട്. മറ്റൊന്ന് ജലമാണ്. ഇത് രക്തത്തിലെ മാലിന്യം പുറന്തള്ളാന്‍ അത്യാവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :