എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

ശ്രീനു എസ്| Last Modified വെള്ളി, 9 ഏപ്രില്‍ 2021 (13:55 IST)
കുടിവെള്ളം വിദ്യാര്‍ത്ഥികള്‍ സ്വന്തമായി കൊണ്ടുവരണം. പരീക്ഷയ്ക്ക് ആവശ്യമായ മറ്റ് വസ്തുക്കളും സ്വന്തമായി കരുതണം. ഒരു സാധനവും മറ്റു വിദ്യാര്‍ത്ഥികളുമായി പങ്കു വെക്കരുത്. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള ശുചിമുറികള്‍ മാത്രം ഉപയോഗിക്കുക. കഴിഞ്ഞ് ഹാളില്‍നിന്ന് ക്യൂവില്‍ അകലം പാലിച്ച് മാത്രം പുറത്ത് വരേണ്ടതാണ്.

കൂട്ടുകാരുമായി കൂട്ടം കൂടി നിന്ന് സംസാരിക്കരുത്. കണ്ടയിന്‍മെന്റ് സോണ്‍, ഹോട്ട്‌സ്‌പോട്ട് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍, ക്വാറന്റൈന്‍ സമയം പൂര്‍ത്തിയാക്കാത്തവര്‍, ചെറിയ രീതിയിലെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ഇത്തരം വിദ്യാര്‍ഥികള്‍ ഈ വിവരങ്ങള്‍ പരീക്ഷാകേന്ദ്രത്തില്‍ നേരത്തെ അറിയിക്കേണ്ടതാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :