തൊണ്ട വേദന ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി, ആശ്വാസം കിട്ടും

തേന്‍ ചേര്‍ത്ത ചൂട് ചായ ഇടയ്‌ക്കെ കുടിക്കുക

രേണുക വേണു| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (09:09 IST)
പനി, കഫക്കെട്ട്, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ ഉള്ളപ്പോള്‍ കാണിക്കുന്ന പ്രധാന ലക്ഷണമാണ് തൊണ്ട വേദന. ചില സമയത്ത് തൊണ്ട വേദന വന്നാല്‍ ഭക്ഷണവും വെള്ളവും ഇറക്കാന്‍ വരെ ബുദ്ധിമുട്ട് നേരിടും. തൊണ്ട വേദന ഉള്ളപ്പോള്‍ ചെയ്യേണ്ട ചില ടിപ്‌സുകള്‍ നമുക്ക് നോക്കാം. ഇത് ചെയ്യുന്നതിലൂടെ തൊണ്ട വേദനയ്ക്ക് നല്ല ആശ്വാസം കിട്ടും.

തേന്‍ ചേര്‍ത്ത ചൂട് ചായ ഇടയ്‌ക്കെ കുടിക്കുക

ഉപ്പ് ചേര്‍ത്ത ചൂടുവെള്ളം ഉപയോഗിച്ച് തൊണ്ട നന്നായി ഗാര്‍ഗിള്‍ ചെയ്യുക

ഇടയ്ക്കിടെ ചൂട് വെള്ളം കുടിക്കുക

ബേക്കിങ് സോഡയില്‍ ഉപ്പ് ചേര്‍ത്ത് ഗാര്‍ഗിള്‍ ചെയ്യുക

തണുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കുക

ചുക്കും കുരുമുളകും ചേര്‍ത്ത കാപ്പി ഇടയ്ക്കിടെ കുടിക്കുക

ഒരാഴ്ചയില്‍ കൂടുതല്‍ തൊണ്ടവേദന നീണ്ടുനിന്നാല്‍ വൈദ്യസഹായം തേടുക




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :