ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 22 ഡിസം‌ബര്‍ 2024 (19:26 IST)
തണുപ്പ് കാലത്ത് കഠിനമായ തണുപ്പ് ഒഴിവാക്കാന്‍ പാമ്പുകള്‍ ഒളിത്താവളങ്ങള്‍ തേടാറുണ്ട്. പലപ്പോഴും വീടുകളാണ് അവ തിരഞ്ഞെടുക്കാറുള്ളതും. പാമ്പുകള്‍ക്ക് രൂക്ഷമായ ഗന്ധം ഇഷ്ടമല്ല. മണ്ണെണ്ണ, ബേക്കിംഗ് സോഡ, ഫിനൈല്‍ എന്നിവയുടെ മിശ്രിതം തളിക്കുന്നത് പാമ്പ് ഓടിപ്പോകാനും ഇവയുള്ള പ്രദേശത്ത് വരാതിരിക്കാനും ഇടയാക്കും. വീടിന് ചുറ്റും ഇത് തളിക്കുന്നത് പാമ്പുകളെ തുരത്താന്‍ സഹായിക്കും. അതുപോലെ തന്നെയാണ് ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കുന്നതും.

ഉള്ളിയുടെയും വെളുത്തുള്ളിയുടെയും ഗന്ധം പാമ്പുകളെ അലോസരപ്പെടുത്തും. അതുകൊണ്ട് വെളുത്തുള്ളിയോ ഉള്ളിയോ ഉപയോഗിക്കുന്നത് പാമ്പുകളെ തുരത്താല്‍ സഹായിക്കും. നിങ്ങളുടെ വീട്ടില്‍ നിന്ന് പാമ്പുകളെ അകറ്റാന്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ശക്തമായ മണമുള്ള കീടനാശിനികള്‍ സ്‌പ്രേ ചെയ്യാവുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയുടെ ജീവനും കൂടെ പ്രാധാന്യം നല്‍കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :