മരണത്തിന്റെ ദൂതനായ ഈ വില്ലനെ ഭയക്കണം; എന്താണ് ഷിഗെല്ല ?

മരണത്തിന്റെ ദൂതനായ ഈ വില്ലനെ ഭയക്കണം; എന്താണ് ഷിഗെല്ല ?

 shigella , shigella dysenteriae , health , ആരോഗ്യം , ബാക്ടീരിയ , ഷിഗെല്ല , വയറിളക്കം
jibin| Last Modified തിങ്കള്‍, 23 ജൂലൈ 2018 (18:11 IST)
മഴക്കാല രോഗങ്ങൾക്കൊപ്പം എത്തുന്ന അപകടകാരിയായ ആണ് ഷിഗെല്ല. ഷിഗല്ലോസീസ് എന്നറിയപ്പെടുന്ന ബാക്‍ടീരിയല്‍ ബാധയാണ് എന്നറിയപ്പെടുന്നത്.

സാധാരണ വയറിളക്കത്തെക്കാൾ മാരകമായ ഷിഗെല്ല രണ്ടു മുതല്‍ നാലുവയസുവരെയുള്ള കുട്ടികളെയാണ് കൂടുതലായും ബാധിക്കുക. മലിനജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഈ ബാക്‍ടീരിയ മനുഷ്യ ശരീരത്തില്‍ എത്തുന്നത്. ഒരാഴ്‌ചകൊണ്ട് ബാക്‍ടീരിയ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

കോളറ ബാധിച്ചതു പോലെയുള്ള ലക്ഷണങ്ങളാകും ഷിഗെല്ല ബാക്ടീരിയ ബാധിച്ചതിന്റെ ആദ്യ ലക്ഷണം. തുടര്‍ന്ന് വയറിളക്കവും മലത്തിലൂടെ രക്തം പോകുകയും ചെയ്യും. കൃത്യമായ ചികിത്സ സമയത്തു ലഭിച്ചില്ലെങ്കില്‍ ബാക്‍ടീരിയ തലച്ചോറിനെയും വൃക്കയെയും ബാധിക്കുകയും മരണത്തിന് ഇടയാകുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :