ഷവര്‍മ വില്ലനാകുമ്പോള്‍; അതീവ ശ്രദ്ധ വേണം

രേണുക വേണു| Last Modified തിങ്കള്‍, 2 മെയ് 2022 (08:58 IST)

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ വാര്‍ത്തകള്‍ പലപ്പോഴും നാം കേട്ടിട്ടുണ്ട്. എന്താണ് യഥാര്‍ഥത്തില്‍ ഷവര്‍മയിലെ പ്രശ്‌നം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഇറച്ചി നന്നായി വെന്തിട്ടില്ലെങ്കില്‍ ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുണ്ട്. അത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ബാക്കിവന്ന ഇറച്ചി അടുത്ത ദിവസം ഉപയോഗിക്കരുത്. പച്ചക്കറികളും വേവിച്ച ഇറച്ചിയും ഒരുമിച്ച് സൂക്ഷിക്കരുത്. ഇറച്ചി തൂക്കിയിടുന്ന കമ്പി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. റോഡരികില്‍ പാകം ചെയ്യുമ്പോള്‍ പൊടിയും മറ്റു ഭക്ഷണത്തില്‍ കലരുന്നു. ഷവര്‍മയ്‌ക്കൊപ്പമുള്ള സാലഡിലെ പച്ചക്കറികള്‍ കഴുകാതെ ഉപയോഗിക്കരുത്. ഉപ്പിലിട്ട മുളകും മറ്റും നല്‍കുമ്പോള്‍ അധികം പഴകിയതാവരുത്.

ഷവര്‍മയിലെ മയണൈസ് അതീവ ശ്രദ്ധയോടെ പാകം ചെയ്യേണ്ട സാധനമാണ്. പച്ചമുട്ട ഉപയോഗിച്ച് മയണൈസ് ഉണ്ടാക്കിയാല്‍ അത് സാല്‍മൊണെല്ല വൈറസുകള്‍ക്ക് കാരണമായേക്കാം. പാതിവെന്ത മുട്ടയിലാണ് എപ്പോഴും മയണൈസ് ഉണ്ടാക്കേണ്ടത്. മയണൈസ് അധികസമയം തുറന്നുവെക്കുമ്പോള്‍ പൂപ്പല്‍ വരും. ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഷവര്‍മ ഏറെനേരം കഴിഞ്ഞ് കഴിക്കുമ്പോഴും പ്രശ്നമുണ്ടാകാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :