ആര്‍ത്തവ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമോ?

രേണുക വേണു| Last Modified ശനി, 1 ഏപ്രില്‍ 2023 (12:44 IST)
സെക്‌സുമായി ബന്ധപ്പെട്ട് മലയാളികള്‍ക്കിടയില്‍ നിരവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത് എന്നത്. യഥാര്‍ഥത്തില്‍ ആര്‍ത്തവ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഏതെങ്കിലും തരത്തില്‍ ദോഷം ചെയ്യുന്നുണ്ടോ? ശാസ്ത്രീയമായി പറഞ്ഞാല്‍ ആര്‍ത്തവ സമയത്തെ സെക്‌സ് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.

ആര്‍ത്തവ സമയത്തെ സെക്‌സ് തീര്‍ച്ചയയായും സുരക്ഷിതമാണ്. ഈ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല. ആര്‍ത്തവേളയിലെ ശരീരവേദന ഒരു പരിധി വരെ കുറയ്ക്കാന്‍ ആര്‍ത്തവസമയത്തെ സെക്‌സ് കൊണ്ട് സാധിക്കും.

ഓര്‍ഗാസം വഴിയുണ്ടാകുന്ന എന്‍ഡോര്‍ഫിനുകള്‍ പ്രകൃതിദത്ത വേദനസംഹാരികളെ പോലെ പ്രവര്‍ത്തിച്ച് ആര്‍ത്തവസംബന്ധമായ വേദനകളും ഡിപ്രഷനുകളും കുറയ്ക്കുന്നു. ലൈംഗികബന്ധം മൂലം അമിത രക്തസ്രാവം ഉണ്ടാവുകയില്ല.

ആര്‍ത്തവസമയത്തെ സെക്‌സ് ആര്‍ത്തവചക്രം വേഗം അവസാനിക്കാന്‍ കാരണമാകുന്നു. ലൈംഗികബന്ധത്തിന്റെ നേരത്ത് ഗര്‍ഭപാത്രം വേഗം സങ്കോചിക്കുന്നതുകൊണ്ട് ആര്‍ത്തവരക്തസ്രാവം വേഗതയിലാകുകയും ആര്‍ത്തവചക്രം വേഗം അവസാനിക്കുകയും ചെയ്യുന്നു.

പതിവ് സെക്‌സില്‍ നിന്ന് വിപരീതമായി ആര്‍ത്തവസമയത്ത് ചില സ്ത്രീകള്‍ ലൈംഗികത കൂടുതല്‍ നന്നായി ആസ്വദിക്കുന്നതായും പറയുന്നു. അതേസമയം ഗര്‍ഭനിരോധന മാര്‍ഗം ഉപയോഗിക്കുക, ലൈംഗികബന്ധത്തിനു മുന്‍പും പിന്‍പും ലൈംഗിക അവയവങ്ങള്‍ വൃത്തിയായി കഴുകുക എന്നിവ ചെയ്യണം.

എന്നാല്‍, സ്ത്രീകളുടെ മാനസികാവസ്ഥ മനസ്സിലാക്കി വേണം ആര്‍ത്തവ സമയത്തെ ലൈംഗികബന്ധം. ചില സ്ത്രീകള്‍ക്ക് ഈ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് ഉണ്ടാക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

പ്രമേഹ രോഗികള്‍ നോമ്പ് എടുക്കണോ? ഇക്കാര്യങ്ങള്‍ ...

പ്രമേഹ രോഗികള്‍ നോമ്പ് എടുക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
പ്രമേഹമുള്ള വ്യക്തികള്‍ക്ക് കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) ഡിവൈസ് വളരെ ...

Ramadan Fasting Side Effects: റമദാന്‍ നോമ്പ് അത്ര ...

Ramadan Fasting Side Effects: റമദാന്‍ നോമ്പ് അത്ര 'ഹെല്‍ത്തി'യല്ല; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍
പുലര്‍ച്ചെ നന്നായി ഭക്ഷണം കഴിച്ച് പിന്നീട് ഭക്ഷണം കഴിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, മുഖത്തിന്റെ ഭംഗി ...

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, മുഖത്തിന്റെ ഭംഗി വര്‍ധിക്കും!
ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ഉണ്ടാവുന്ന മാറ്റങ്ങള്‍ ...

നിര്‍ജ്ജലീകരണം തടയാന്‍ വേനല്‍ക്കാലത്ത് ഈ 5 ഭക്ഷണങ്ങള്‍ ...

നിര്‍ജ്ജലീകരണം തടയാന്‍ വേനല്‍ക്കാലത്ത് ഈ 5 ഭക്ഷണങ്ങള്‍ ഒഴിവാക്കുക
വേനല്‍ക്കാല താപനില ഉയരുന്നതിനനുസരിച്ച്, നിര്‍ജ്ജലീകരണം, ഹീറ്റ്‌സ്‌ട്രോക്ക്, ദഹന ...

ഈ ആറുപ്രത്യേകതകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ ...

ഈ ആറുപ്രത്യേകതകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ കരുത്തരാണ്!
മെന്റലി സ്‌ട്രോങ്ങ് ആയ വ്യക്തികള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായിരിക്കും. ഓരോ ...