വിയർപ്പുനാറ്റം വില്ലനാണോ?; ഈ മാർഗങ്ങൾ പരീക്ഷിക്കൂ

ദിവസവും​ 8​ ​-​10​ ​ഗ്ലാസ് വെള്ളം​കുടിക്കുക.

റെയ്‌നാ തോമസ്| Last Updated: ഞായര്‍, 26 ജനുവരി 2020 (17:31 IST)
പലപ്പോഴും നമ്മുടെ ആത്മവിശ്വാസം തന്നെ തകര്‍ക്കുന്ന കാര്യമാണ് വിയർപ്പുനാറ്റം. ഇക്കാരണങ്ങള്‍ കൊണ്ട് പുറത്തേക്കിറങ്ങാന്‍ മടിക്കുന്നവരുമുണ്ട്. വിയർപ്പു ദുർഗന്ധം ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ

ദിവസവും​ 8​ ​-​10​ ​ഗ്ലാസ് വെള്ളം​കുടിക്കുക.​ഇത് ശരീരത്തിൽ​ജലാംശം​നിലനിർത്തി​ദുർഗന്ധമകറ്റും. അമിത​മസാല,​എരിവ് ,​വെളുത്തുള്ളി,​​​ ​ക്യാബേജ്,​കോളിഫ്ളവർ​എന്നിവയുടെ​ ഉപയോഗം​കുറയ്‌ക്കുക.​ ​

ചില​തരം​ മരുന്നുകളുടെ ഉപയോഗം​വിയർപ്പ് ദുർഗന്ധത്തിന് കാരണമാകും. മഗ്നീഷ്യത്തിന്റെ​അളവ് കുറയുന്നത് വിയർപ്പിന് ദുർഗന്ധമുണ്ടാക്കും. മഗ്നീഷ്യം അടങ്ങിയിരിക്കുന്ന ഏത്തപ്പഴം, തൈര്, ധാന്യങ്ങൾ എന്നിവ​കഴിക്കുക. മാനസിക സമ്മർദ്ദം കാരണവും അമിത വിയർപ്പ് ദുർഗന്ധം ഉണ്ടാകും. അതിനാൽ മാനസിക സന്തോഷം നിലനിർത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :