Last Modified തിങ്കള്‍, 18 മാര്‍ച്ച് 2019 (10:51 IST)
പെർഫ്യൂമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണംദിനം പ്രതി വര്‍ദ്ധിച്ചു വരുകയാണ്. പുരുഷന്മാരും സ്‌ത്രീകളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ശരീരദുർഗന്ധം അകറ്റാന്‍ കക്ഷത്തിലോ അല്ലെങ്കിൽ വസ്ത്രത്തിലോ ആണ് പെർഫ്യൂമുകൾ ഉപയോഗിക്കുക.
പെർഫ്യൂമുകൾ പോലെ തന്നെയാണ് ബോഡി സ്‌പ്രേകളും. എന്നാല്‍ ഇവ ഉപയോഗിക്കുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില പെർഫ്യൂമുകൾ ചിലരുടെ ശരീരത്തിന് യോജിച്ചതായിരിക്കില്ല. ഇതറിയാതെ ഉപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം ചര്‍മ്മ രോഗങ്ങളും ശക്തമാകും.
പെർഫ്യൂമുകൾ ഉപയോഗിക്കുന്നതിന് മുമ്പ് കൈമുട്ടിന് താഴെ പുരട്ടി പരിശോധിക്കുക. ശരീരത്തിന് യോജിക്കാത്തതാണെങ്കിൽ ചൊറിച്ചിലും, ചുവപ്പുനിറവും പൊള്ളലും ഉണ്ടാകാം. ഇത് മനസിലാക്കി വേണം ഉപയോഗിക്കാന്‍.
പെർഫ്യൂമിലെ ചില ഘടകങ്ങൾ ചില ത്വക്ക്
രോഗങ്ങൾ ഉണ്ടാക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. വസ്‌ത്രത്തില്‍ ഉപയോഗിക്കാവുന്ന പെർഫ്യൂമുകൾ ആണ് ശരീരാരോഗ്യത്തിന് നല്ലത്. ബോഡി സ്‌പ്രേകള്‍ പലര്‍ക്കും വിപരീതഫലം ഉണ്ടാക്കാറുണ്ട്.