അഭിറാം മനോഹർ|
Last Modified ചൊവ്വ, 19 സെപ്റ്റംബര്‍ 2023 (21:19 IST)
വായ വൃത്തിയായി സൂക്ഷിക്കാത്തത് പല്ലുകളെ മാത്രമല്ല ഹൃദയത്തെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. കൃത്യമായി വായയുടെ ആരോഗ്യം സംരക്ഷിച്ചില്ലെങ്കില്‍ അത് വായയ്ക്കുള്ളില്‍ ആസിഡ് നിര്‍മിക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുകയും അത് പല്ലിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
മാത്രമല്ല് ഈ ബാക്ടീരിയകള്‍ ശരീരത്തിലെ രക്തനാഡികളിലൂടെ സഞ്ചരിക്കാനും ക്രമേണ രക്തനാഡികളെയും ഹൃദയത്തിന്റെ വാല്‍വുകളെയും ബാധിക്കുകയും ചെയ്യും. രക്തം കട്ടപിടിക്കുക. ഹൃദയത്തിന്റെ ഉള്ളിലെ പാളികളില്‍ പൊള്ളലേല്‍പ്പിക്കുക, സ്ട്രോക്ക് എന്നിവയ്ക്ക് ഈ ബാക്ടീരിയകളുടെ പ്രവര്‍ത്തനം കാരണമാകും.അതിനാല്‍ തന്നെ വാല്‍വ് സര്‍ജറി കഴിഞ്ഞവര്‍ വായയുടെ ആരോഗ്യത്തെ പറ്റി അറിയാന്‍ ഡെന്റിസ്റ്റിന്റെ സേവനം തേടുന്നത് നന്നായിരിക്കും.