പൈനാപ്പിള്‍ പതിവായി കഴിക്കുന്നവരാണോ‍? അഞ്ച് ഗുണങ്ങള്‍ ഇവയൊക്കെ

നാരുകള്‍ ഏറെ അടങ്ങിയ ഫലമായതിനാല്‍ ശരീരത്തിന്റെ ദഹനപ്രക്രിയ സുഗമമാക്കാന്‍ പൈനാപ്പിള്‍ സഹായിക്കുന്നു.

റെയ്‌നാ തോമസ്| Last Modified ഞായര്‍, 22 ഡിസം‌ബര്‍ 2019 (16:15 IST)
പൊതുവെ ജ്യൂസ് പ്രേമികളുടെ ഇഷ്ടവിഭവമായ പൈനാപ്പിള്‍ കഴിക്കുന്നത് കൊണ്ട് പ്രധാനമായും അഞ്ച് ഗുണങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.


1.ആഴ്ചയില്‍ ഒരു ദിവസം പൈനാപ്പിള്‍ ജ്യൂസ് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. മാത്രമല്ല എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.

2. നാരുകള്‍ ഏറെ അടങ്ങിയ ഫലമായതിനാല്‍ ശരീരത്തിന്റെ ദഹനപ്രക്രിയ സുഗമമാക്കാന്‍ പൈനാപ്പിള്‍ സഹായിക്കുന്നു.

3. ധാരാളം പൊട്ടാസ്യം അടങ്ങിയ ഫലമാണ് പൈനാപ്പിള്‍. ഇത് ശരീരത്തിലെ അമിത രക്തസമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുന്നു.

4. സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ക്രമരഹിതമായ ആര്‍ത്തവം. ഇവ ശരിയായ ഗതിയിലാക്കാന്‍ പൈനാപ്പിള്‍ സ്ഥിരമായി കഴിച്ചാല്‍ മതിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

5. ചര്‍മ്മാരോഗ്യം നിലനിര്‍ത്തി ശരീരത്തില്‍ യുവത്വം നിലനിര്‍ത്താനും പൈനാപ്പിള്‍ സഹായിക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :