നമ്മൾപോലുമറിയാതെ നമ്മളെ സാവധാനത്തിൽ കൊല്ലുകയാണ് സുഗന്ധം പരത്തുന്ന മെഴുകുതിരികൾ !

Last Modified വ്യാഴം, 24 ജനുവരി 2019 (15:10 IST)
ഇപ്പോൾ വെളിച്ചത്തിന് മാത്രമല്ല ഉപയോഗിക്കുന്നത്. വെളിച്ചം പകർന്നുകൊണ്ട് തന്നെ മുറിയിലാകെ സുഗന്ധം നിറക്കുന്ന തരത്തിലുള്ള മെഴുകുതിരികൾ ഇപ്പോൾ മാർക്കറ്റിൽ സുലഭമാണ്. ഒരു മെഴുകുതിരികൊണ്ട് രണ്ട് പ്രയോജനങ്ങൾ ലഭിക്കുമ്പോൾ ആരെങ്കിലും വേണ്ടെന്നുവക്കുമോ. എന്നാൽ ഇവ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

മെഴുകുതിരികളിൽ സുഗന്ധത്തിനായി ചേർക്കുന്ന കെമിക്കലുകൾ വായുവിലൂടെ ശരീരത്തിനകത്തെത്തുന്നു. ഇത് നമ്മളെ മാരക രോഗങ്ങൾക്ക് അടിമയായി മാറ്റും. ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ തുടങ്ങി ഇത് ക്യാൻസറിന് വരെ കാരണമാകാം. എന്നുമാത്രമല്ല ഇത് ഡി ൻ എ യുടെ ഘടനയെപോലും മാറ്റം വരുത്തും.

സുഗന്ധം നൽകുന്നതിനായി മെഴുകുതിരികളിൽ ചേർക്കുന്ന ഫ്രാങ്കിന്‍സെന്‍സ് എന്ന പഥാർത്ഥമാണ് അപകടകാരി. ഇത് ഡി എൻ എയിൽ പോലും മാറ്റം വരുത്തും എന്നതിനാൽ അടുത്ത തലമുറകളിലേക്ക് പോലും ജനിതക തകരറുകൾ ഉണ്ടാകും. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനേക്കാൽ മാരകമാണ് ഇവ എന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :