സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (15:07 IST)
കുരുമുളക് അധികം കഴിക്കുകയോ കൂടിയ അളവില്‍ ഉപയോഗിക്കുകയോ ചെയ്താല്‍ വയറു കത്തുന്ന പോലുള്ള തോന്നലുണ്ടാക്കും. സെന്‍സിറ്റീവായ വയറുള്ളവര്‍ക്കാണ് ഈ പ്രശ്നം കൂടുതലായി അനുഭവപ്പെടുക. കൂടാതെ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നതിനും കൂടിയ അളവിലുള്ള കുരുമുളകിന്റെ ഉപയോഗം വഴിവെക്കും. അതായത്, ആസ്തമ, അലര്‍ജി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്നര്‍ത്ഥം.
വരണ്ട ചര്‍മമുള്ളവ ആളുകള്‍ക്ക് കുരുമുളകു കഴിച്ചാല്‍ ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകാനിടയുണ്ട്. കൂടാതെ ചര്‍മം കൂടുതല്‍ വരണ്ടതാകാനും ഇത് കാരണമാകും. ഗര്‍ഭകാലത്തെ കുരുമുളക് ഉപയോഗം കുറയ്ക്കുന്നത് വളരെ നല്ലതാണ്. എന്തെന്നാല്‍ ഇത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുകയും അബോര്ഷന് പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. മുലയൂട്ടുന്ന അമ്മമാര്‍ സ്ഥിരമായി കുരുമുളക് കഴിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം.