Sumeesh|
Last Modified വെള്ളി, 27 ജൂലൈ 2018 (12:49 IST)
ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് പാവക്ക. നിത്യ ജീവിതത്തിൽ നാം നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ പാവക്ക കഴിക്കുന്നതിലൂടെ സാധിക്കും. ശരീരത്തിന് ആവശ്യമായ പോഷക ഗുണങ്ങളും ഇത് നൽകും. എന്നാൽ എല്ലാ അവസരങ്ങളിലും പാവക്ക ഗുണകരമല്ല. ചില അവസരങ്ങളിൾ പാവക്ക വില്ലനായി മാറാം.
പ്രമേഹത്തിന് ഒരു ഉത്തമ പരിഹാരമായാണ് പാവക്ക കണക്കാക്കുന്നത്. പ്രമേഹ രോഗികൾ പാവക്ക ജ്യൂസ് കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രനത്തിലാക്കാൻ സഹായിക്കും. എന്നാൽ പ്രമേഹത്തിനുള്ള മരുന്നുകളും പാവക്കയും ഒത്തുപോകില്ല എന്നതാണ് സത്യം. ഇവ രണ്ടും ചേരുമ്പോഴുണ്ടാകുന്ന പ്രതി പ്രവർത്തനം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
പാവക്കയുടെ അമിത ഉപയോഗം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഹൃദയമിടീപ്പിന്റെ എണ്ണത്തിൽ ഇത് ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. എന്നു മാത്രമല്ല ചില അവസരങ്ങളിൽ രക്തം ധമനികളിൽ കട്ട പിടിക്കുന്നതിനും ഇത് കാരണമാകും. ഇത് ഹൃദയാഘാതത്തിലേക്ക് ഉൾപ്പടെ നയിച്ചേക്കാം.