അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 24 ഡിസംബര്‍ 2019 (13:30 IST)
ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ഡയറ്റ് തേടി നടക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഭക്ഷണത്തിൽ
പപ്പായ ഉൾപ്പെടുത്താൻ ഒട്ടും വൈകിക്കേണ്ട. കാലറി കുറഞ്ഞതും ആന്റി ഓക്സിഡന്റ് ധാതുക്കൾകൊണ്ട് സമ്പൂർണവുമായ പപ്പായ ദിവസവും കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് ശരീരഭാരവും വയറും വേഗം കുറക്കാൻ സാധിക്കും.
നമ്മൾ വെറുതെ കളയുന്ന പപ്പായയുടെ കുരുവാണ്
പ്രധാനമായും ശരീരഭാരം കുറക്കാൻ സഹായിക്കുന്നത്.ഇവ ശരീരത്തിൽ നിന്നും വിഷാംശങ്ങളെ നീക്കി ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.കൂടാതെ ദഹനം എളുപ്പമാക്കാൻ പപ്പായയിലെ നാരുകളും സഹായിക്കുന്നു.
ശരീരം അമിതമായി കൊഴുപ്പിനെ വലിച്ചെടുക്കുന്നത് തടയാൻ പപ്പായകുരു ഉപകരിക്കും. പച്ചക്കോ,പേസ്റ്റ് രൂപത്തിലോ ഇവ കഴിക്കാവുന്നതാണ്. പപ്പായ ഡയറ്റ് ഭക്ഷണത്തോടൊപ്പം നിശ്ചിത അളവിൽ ഇടവേളകളിൽ കഴിക്കാവുന്നതാണ്.
പപ്പായ സ്മൂത്തിയാക്കി നട്സ് ചേർത്ത് ലഘുഭക്ഷണമായി പ്രധാനഭക്ഷണത്തിനിടക്കും കഴിക്കാം. രാത്രി സൂപ്പും പപ്പായയും കഴിക്കുന്നതും ഭാരം കുറക്കാൻ ഉപകരിക്കും. ശരീരത്തിനെ ഡീടോക്സ് ചെയ്യാനും ശരീരഭാരം കുറക്കാനും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ആഴ്ചയിൽ രണ്ടോ മൂന്നോദിവസം പപ്പായ ഡയറ്റ് ശീലിക്കുന്നത് നല്ലതാണ്.