സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 മെയ് 2024 (11:47 IST)
ഈ വേനല്‍കാലത്ത് മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന നിരവധി ഫ്രൂട്ട് ജ്യൂസുകള്‍ നമ്മള്‍ വാങ്ങി കുടിക്കാറുണ്ട്. ഇതിന്റെ സവിശേഷ രുചി കാരണം പതിവായി ഇത്തരം ജ്യൂസുകള്‍ കുടിക്കുന്നവരും ഉണ്ട്. കുട്ടികളാണ് കൂടുതലും ഇതിനായി നിര്‍ബന്ധം പിടിക്കുന്നത്. ജ്യൂസ് പാക്കറ്റുകളില്‍ ഒറിജിനല്‍ പഴങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ അവകാശവാദങ്ങള്‍ ശരിയാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ബുദ്ധി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഈ അടുത്തുവന്ന ഐസിഎംആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ബോട്ടിലുകളില്‍ വരുന്ന ഇത്തരം പഴച്ചാറുകളില്‍ 10ശതമാനം മാത്രമേ പഴം ഉള്ളുവെന്നാണ്.
കൂടാതെ ഇത് ആരോഗ്യകരമെന്ന് പറഞ്ഞ് തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെല്ലാം തെറ്റാണ്. കമ്പനികളുടെ അവകാശവാദങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ജ്യൂസുകള്‍ വാങ്ങുന്നതിന് മുന്‍പ് ഇതില്‍ എഴുതിയിരിക്കുന്ന ചേരുവകള്‍ ശ്രദ്ധിച്ച് വായിക്കണമെന്നും ഐസിഎംആര്‍ പറയുന്നു. ഇത്തരം ജ്യൂസുകളില്‍ മാത്രമല്ല പാക്ക് ചെയ്തുവരുന്ന എല്ലാത്തരം ഭക്ഷണങ്ങളുടെ ലേബലുകളും പരിശോധിച്ചതിന് ശേഷമേ വാങ്ങാവു.