പനിവരാനും പോകാനും സവാള!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 ജൂലൈ 2022 (11:59 IST)
ഭക്ഷണ സാധനത്തിലെ സ്ഥിരം ചേരുവയാണ് സവാള. സവാള ഇല്ലാതെ എന്ത് കറി ഉണ്ടാക്കിയാലും അതിനൊന്നും അത്ര രുചി കിട്ടിയെന്ന് വരില്ല. ഭക്ഷണത്തിലെ പ്രധാന ചേരുവ എന്നതിലുപരി പല ആരോഗ്യഗുണങ്ങളും സവാളയ്ക്കുണ്ട്. എന്തൊക്കെ ഗുണങ്ങളാണ് സവാള കൊണ്ടുള്ളതെന്ന് നോക്കാം

ചെവിവേദനയ്ക്കുള്ള ഒരു പരിഹാരമാണ് സവാള. സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ ചെറുതായി അറിഞ്ഞു കൂട്ടിക്കലര്‍ത്തി ഇത് കാലിനടിയില്‍ വച്ച് ഒരു സോക്സ് ധരിയ്ക്കുക. പനി ശമിയ്ക്കാനുളള ഒരു പരിഹാരമാണിത്. അതുപോലെ തന്നെ പനിവരാനും സവാള ഉപകരിക്കുമത്രേ. സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചിരിക്കുന്നവര്‍ ചെയ്യുന്നൊരു സൂത്രപ്പണിയാണിത്.

സവാള അരിയുക. കണ്ണില്‍ പെട്ട കരട് നീക്കാനുളള നല്ലൊരു വഴിയാണിത്. തേന്‍, സവാള നീര് എന്നിവ കലര്‍ത്തുക. ഇത് കുടിയ്ക്കുന്നത് ചുമയകറ്റാന്‍ നല്ലതാണ്.

പൊള്ളിയിടത്ത് സവാളക്കഷ്ണം വയ്ക്കുക. ഇത് ഈ ഭാഗം പെട്ടെന്നുണങ്ങാന്‍ സഹായകമാണ്. പ്രാണികള്‍ കടിച്ചാലോ കുത്തിയാലോ ഈ ഭാഗത്തുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാന്‍ സവാള ചതച്ചു വയ്ക്കുന്നത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :