രേണുക വേണു|
Last Modified ചൊവ്വ, 27 ജൂലൈ 2021 (19:29 IST)
ഏറെ പോഷകഗുണങ്ങളുള്ള പാനീയമാണ് പാല്‍. രാവിലെ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ഉന്‍മേഷവും ഊര്‍ജ്ജവും പ്രദാനം ചെയ്യും. എന്നാല്‍, രാത്രിയില്‍ പാല്‍ കുടിക്കുന്നത് നല്ലതോ ദോഷമോ എന്ന സംശയം പലരിലുമുണ്ട്.
ചെറുചൂടുള്ള ഒരു ഗ്ലാസ് പാല്‍ രാത്രിയില്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് പറയുന്നത്. ഒരു ഗ്ലാസ് പാല്‍ കുടിക്കാനുള്ള സ്ഥലം രാത്രിഭക്ഷണത്തിനുശേഷം വയറില്‍ ഒഴിച്ചിടണമെന്ന് സാരം. രാത്രി പാല്‍ കുടിക്കുന്നത് ദഹനം ശരിയായി നടക്കാന്‍ സഹായിക്കും. രാത്രി നല്ല ഉറക്കം ലഭിക്കും. മാത്രമല്ല, മലബന്ധം എന്ന പ്രശ്‌നമേ ഉണ്ടാകില്ല. രാവിലെ നന്നായി മലശോധനയും ഉണ്ടാകും.
പാലിലുള്ള അമിനോആസിഡായ ട്രൈപ്‌റ്റോഫാന്‍ ഉറക്കം സുഗമമാക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ട്രൈപ്‌റ്റോഫാന്‍ സെറോടോണിന്‍ ആയി മാറി സന്തോഷവും ഉന്‍മേഷവും പ്രദാനം ചെയ്യുന്നുമുണ്ട്. ഈ സെറോടോണിന്‍ ഉറക്കത്തിനു സഹായിക്കുന്ന മെലാടോണിന്‍ ആയി മാറിയാണ് സുഖനിദ്ര പ്രദാനം ചെയ്യുന്നത്. പാലില്‍ കൂടുതല്‍ അളവ് പ്രോട്ടീന്‍ ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.