രേണുക വേണു|
Last Modified ചൊവ്വ, 26 ജൂലൈ 2022 (12:54 IST)
Monkeypox: മങ്കിപോക്‌സ് കോവിഡ് പോലെ അതിവേഗം പടര്‍ന്നുപിടിക്കുമോ? ഇല്ല. രോഗിയുമായി വളരെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് കുരങ്ങുവസൂരി പകരാന്‍ സാധ്യതയുള്ളത്. ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. സെക്സ് പോലെയുള്ള വളരെ അടുത്ത ശരീര സമ്പര്‍ക്കം മങ്കിപോക്സ് പടരാന്‍ കാരണമാകുമെന്നാണ് പഠനം.
അന്തരീക്ഷത്തില്‍ കൂടിയോ മറ്റ് മാര്‍ഗങ്ങളില്‍ കൂടിയോ കുരങ്ങുവസൂരി പകരുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഈ വൈറസ് വ്യാപകമായി പടര്‍ന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗിയുടെ ശരീരത്തിലെ പഴുപ്പ്, രക്തം തുടങ്ങിയ ദ്രാവകങ്ങള്‍ വഴിയോ ലൈംഗിക ബന്ധം വഴിയോ നേരിട്ട് മങ്കിപോക്‌സ് വൈറസ് പകരാം. രോഗി ഉപയോഗിച്ച തുണിയോ വസ്തുക്കളോ ആയി അടുത്ത് ബന്ധപ്പെട്ടാലും രോഗിയുമായി ദീര്‍ഘനേരമുള്ള അടുത്ത ബന്ധം വഴിയോ മങ്കിപോക്‌സ് വ്യാപിക്കാം.