ചെറിയ അളവില്‍ മദ്യപിക്കുന്നവരും രോഗികളാകും; കാരണം ഇതാണ്

ചെറിയ അളവില്‍ മദ്യപിക്കുന്നവരും രോഗികളാകും; കാരണം ഇതാണ്

  health , food , drinks , ആരോഗ്യം , മദ്യപാനം , മദ്യം , പുരുഷന്‍ , സ്‌ത്രീ
jibin| Last Modified ചൊവ്വ, 13 നവം‌ബര്‍ 2018 (12:50 IST)
പുരുഷന്മാരെ പോലെ സ്‌ത്രീകളിലും മദ്യപാന ശീലം കൂടുവരുകയാണ്. ചെറിയ അളവില്‍ മാത്രമാണ് മദ്യപിക്കുന്നതെന്ന് ചിലര്‍ പറയാറുണ്ടെങ്കിലും ഇതും ആരോഗ്യത്തിനു ഹാനികരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചെറിയ അളവിലുള്ള മദ്യപാനം പോലും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളിലേക്ക് നയിക്കുമെന്നാണ് അമേരിക്കയിലെ വാഷിങ്ടണ്‍ കേന്ദ്രമായുള്ള യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ വ്യക്തമാക്കുന്നത്.

ചെറുപ്പക്കാരില്‍ ഹൃദയാഘാതം, അകാല മരണം എന്നിവ ഉണ്ടാകാനും മദ്യാപാനം കാരണമാകും. ചെറുപ്പക്കാരെ അപേക്ഷിച്ച് മുതിര്‍ന്നവരിലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലായി കാണുന്നത്.

രക്തസമ്മര്‍ദ്ദം, പ്രമേഹം, ലിവര്‍ സിറോസിസ്, അര്‍ബുദം എന്നിവ പാരമ്പര്യ രോഗങ്ങള്‍ ആകാനുള്ള സാധ്യത കുറവാണെന്നും മദ്യപാനം മൂലമാകും ഇത്തരം രോഗങ്ങള്‍ പിടിപെടുകയെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ദിവസേന ഒന്നോ രണ്ടോ ഗ്ലാസ് വൈന്‍ കുടിക്കുന്നതും ആരോഗ്യത്തിനു ദോഷം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :