മണിയറയിലേക്ക് കടക്കുന്ന പുരുഷൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അപർണ| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (14:58 IST)
വിവാഹം എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കാര്യമാണ്. ശാരീരികവും മാനസികവുമായ ഒരു തയ്യാറെടുപ്പ് വിവാഹത്തിന് മുന്‍പ് നടത്തേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്. കൌതുകകരവും സന്തോഷകരവുമായ നാളുകളിലേക്കുള്ള ചുവടുവെയ്പ്പാണ് വിവാഹം.

വിവാഹ ശേഷം നമുക്കുണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും നമുക്ക് വ്യക്തമായ ധാരണ വേണം. സ്ത്രീ പുരുഷന്മാര്‍ക്ക് പ്രത്യുല്പാദന ശേഷിയുടെ പ്രായമെത്തിയാല്‍ അവരുടെ ശരീരഘടനയില്‍ പ്രകടമായ മാറ്റം വരുന്നു. നടപ്പിലും ഇരിപ്പിലും സംസാരത്തിലും അത് പ്രകടമാകും. പല കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണയും ഇവർക്കുണ്ടാകില്ല.

സ്വയംഭോഗം, കന്യാകാത്വം, ലിംഗവലിപ്പം പോലുള്ള പ്രശ്നങ്ങൾ ആഗോളവും കാലാതിവർത്തിയുമായി തുടരുകയാണ്. അതുകൊണ്ടുതന്നെ യുവത്വം ആദ്യരാത്രിയെ പറ്റിയൊക്കെ ഇപ്പോഴും കൗതുകങ്ങൾ പറഞ്ഞു പരത്തുന്നുണ്ട്. പലപ്പോഴും പുതുതലമുറ ചിന്താക്കുഴപ്പത്തിലാക്കുന്നതിനു പിന്നിൽ തെറ്റിദ്ധാരണകളാണ്. ഇന്റർനെറ്റും സൈറ്റുകളും ശാസ്ത്രീയമായ അവബോധം വർധിപ്പിക്കുന്നില്ല. കൗമാരക്കാരിൽ ലൈംഗികവൈകൃതങ്ങളുടെ കടൽപോലെയാണ് സെക്സ് സൈറ്റുകൾ. വിവേചനബുദ്ധിയോടെ ഈ കാര്യങ്ങളെ കാണാനുള്ള പക്വതയും ശിക്ഷണവും ആരും നൽകുന്നില്ല. വഴികാട്ടാൻ മാതാപിതാക്കളും അധ്യാപകരും മുന്നോട്ട് വരികയാണ് വേണ്ടത്.

ചുരുക്കത്തില്‍ വിവാഹ ജീവിതം തുടങ്ങുന്നതിന് മുന്‍പ് തന്നെ ലൈംഗികതയേക്കുറിച്ച് വ്യക്തമായ ധാരണ നമുക്ക് ഉണ്ടാകേണ്ടതുണ്ട്. സ്ത്രീയുടെ ശരീരത്തേക്കുറിച്ച് പുരുഷനും പുരുഷന്റെ ശരീരത്തേക്കുറിച്ച് സ്ത്രീയും വ്യക്തമായ ധാരണ ഉണ്ടാക്കേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :