jibin|
Last Modified ബുധന്‍, 4 ജൂലൈ 2018 (15:58 IST)
ഭൂരിഭാഗം പേരുടെയും ഭക്ഷണക്രമത്തില്‍ മുട്ടയ്‌ക്ക് വലിയ പ്രാധാന്യമുണ്ട്. രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കാനും ശേഷിയുള്ള ആരോഗ്യത്തിന്റെ കലവറയാണ് മുട്ട.
ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ
മുട്ട പുരുഷന്മാർ ദിവസവും കഴിക്കുന്നത് നല്ലതാണ്. വേവിച്ച മുട്ടയേക്കാള്‍ പച്ചമുട്ടയാണ് പുരുഷന്മാരുടെ ആരോഗ്യത്തിന് നല്ലത്. ലൈംഗിക ജീവിതം സന്തോഷകരമാക്കാന്‍ ഇത് സഹായിക്കും.
പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പച്ച മുട്ടയ്‌ക്ക് കഴിയും. ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ലൈംഗികബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍ കിടപ്പറയില്‍ കരുത്ത് വര്‍ദ്ധിക്കും.
മസിലുകളുടെ കരുത്തിനും കോശങ്ങളുടെ കേടുപാടുകള്‍ ഇല്ലാതാക്കുന്നതിനും
പച്ച മുട്ട ഉത്തമമാണ്. ഒരു പച്ച മുട്ടയില്‍ 6ഗ്രാം പ്രോട്ടീനുകളും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
പുരുഷന്മാര്‍ ദിവസവും ഒരു പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ദിവസവും ചൂടുള്ള കട്ടൻ കാപ്പിയിൽ പച്ചമുട്ട ചേർത്ത് കഴിക്കുന്നത് ഭാരം കുറയ്‌ക്കാന്‍ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു.