സെർവിക്കൽ ക്യാൻസർ: 18 വയസിന് മുൻപെ എന്തുകൊണ്ട് പെൺകുട്ടികൾ എച്ച് പി വി വാക്സിൻ എടുക്കണം

അഭിറാം മനോഹർ| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (19:59 IST)
മോഡലും നടിയുമായ 32കാരിയായ പൂനം പാണ്ഡെയുടെ മരണം വലിയ ഞെട്ടലോടെയാണ് ലോകം കേട്ടത്. സെര്‍ഫിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു ചെറുപ്രായത്തിലെ താരത്തിന്റെ മരണം. പൂനം പാണ്ഡെയുടെ മാനേജറായിരുന്നു താരത്തിന്റെ മരണവിവരം അറിയിച്ചത്. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പായിരുന്നു താരത്തിന് സെര്‍ഫിക്കന്‍ ക്യാന്‍സര്‍ ഫൈനല്‍ സ്‌റ്റേജാണെന്ന വിവരം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് സെര്‍ഫിക്കല്‍ ക്യാന്‍സറിന്റെ സ്ഥാനം. ക്യാന്‍സര്‍ ബാധിതരാകുന്ന സ്ത്രീകളില്‍ 17 ശതമാനത്തിനാണ് സെര്‍ഫിക്കല്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

യോനിയേയും ഗര്‍ഭാശയത്തെയും കണക്റ്റ് ചെയ്യുന്ന ഇടുങ്ങിയ ഭാഗത്ത് അസാധാരണമായ കോശങ്ങളുടെ വളര്‍ച്ചയാണ് സെര്‍ഫിക്കല്‍ ക്യാന്‍സര്‍. ലൈംഗികബന്ധത്തിലൂടെ പകരുന്ന ഹ്യൂമണ്‍ പാപ്പിലോമ വൈറസാണ് 90 ശതമാനം കേസുകൾക്കും കാരണമാകുന്നത്. എച്ച് പി വി 16,18 എന്നീ പാപ്പിലോമ വൈറസുകള്‍ കാന്‍സര്‍ സാധ്യത കൂട്ടുന്നതാണ്.പൊതുവെ ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ ഫലമായി ഒന്നോ രണ്ടോ വർഷത്തിന് ശേഷം വൈറസ് മറ്റ് പ്രശ്നങ്ങളില്ലാതെ കടന്നു പോവുകയാണ് ചെയ്യുന്നത്. അപൂർവം ചിലരിൽ വൈറസ് നിലനിൽക്കുകയും സെർവിക്കൽ ക്യാൻസറിന് കാരണമാകുകയും ചെയ്യുന്നു.

യോനിയില്‍ നിന്നും രക്തം വരുന്ന ഘട്ടത്തില്‍ മാത്രമാണ് സാധാരണ രോഗികള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ തിരിച്ചറിയുകയുള്ളു. രോഗികള്‍ക്ക് യോനിയില്‍ അസാധാരണമായ ബ്ലീഡിംഗ് സംഭവിക്കുന്നു, ആര്‍ത്തവത്തിനിടയിലും ആര്‍ത്തവവിരാമമായവരിലും ഇത് കാണുന്നു. ഹ്യൂമണ്‍ പാപ്പിലോമ വൈറസിനെതിരെ വാക്‌സിന്‍ സ്വീകരിക്കുന്നതോടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ സാധ്യത വലിയ അളവോളം പരിഹരിക്കാവുന്നതാണ്. 4 തരം എച്ച് പി വി വൈറസുകള്‍ക്കെതിരെയാണ് ഈ വാക്‌സിന്‍ പ്രവര്‍ത്തിക്കുക. 9 മുതല്‍ 14 വരെ പ്രായമായ പെണ്‍കുട്ടികള്‍ക്കാണ് ഈ വാക്‌സിന്‍ നല്‍കാറുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :