വിഷമഘട്ടത്തിൽ മമ്മൂട്ടി വിളിച്ചു, ധൈര്യം പകർന്നു: മന്ത്രി കെകെ ശൈലജ

അഭിറാം മനോഹർ| Last Modified ഞായര്‍, 28 ജൂണ്‍ 2020 (14:50 IST)
കൊവിഡ് പ്രതിരോധത്തിൽ ലോകരാജ്യങ്ങളുടെ പ്രശംസ ഏറ്റുവാങ്ങുന്ന വ്യക്തിയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ. നിപയും കൊവിഡുമടക്കം പല പ്രതിസന്ധിഘട്ടത്തിലൂടെയും ആരോഗ്യമന്ത്രി കടന്നുപോയിട്ടുണ്ട്. ഈ കാലയളവിൽ പലരും തനിക്ക് ധൈര്യം പകർന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ശൈലജ ടീച്ചർ. ഒരിക്കൽ മമ്മൂട്ടി അത്തരത്തിൽ തന്നെ വിളിച്ച കാര്യവും ആരോഗ്യമന്ത്രി പറയുന്നു.

വലിയ വിഷമം വന്ന ഘട്ടത്തിൽ മമ്മൂട്ടി എന്നെ വിളിച്ചിട്ടുണ്ട്.ധൈര്യമായി മുന്നോട്ടുപോകു, ഞങ്ങളെല്ലാവരും കൂടെയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. സമൂഹം തന്റെ കൂടെയുണ്ടെന്ന ആത്മവിശ്വാസമാണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്നും ഭയപ്പെട്ട് മാറിനി‌ൽക്കാതെ പ്രശ്നങ്ങളോട് ഏറ്റുമുട്ടാൻ അത് തന്നെ സാഹായിക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :