Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2019 (20:20 IST)
വൃക്കയുടെ ആരോഗ്യം വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വൃക്കകള്‍ നല്‍കുന്ന പങ്ക് വലുതാണ്. പ്രാധാന്യത്തോടെ കാണേണ്ടതാണെങ്കിലും നിരവധി പേരാണ് വൃക്ക രോഗങ്ങള്‍ക്ക് അടിമപ്പെടുന്നത്.
ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്‌താല്‍ വൃക്കരോഗങ്ങളെ അകറ്റാന്‍ കഴിയും. പുരുഷന്മാര്‍ 12 ഗ്ലാസ് വെള്ളവും സ്‌ത്രീകള്‍ 8 ഗ്ലാസ് വെള്ളവും ദിവസവും കുടിക്കണം. ഫൈറ്റോകെമിക്കലുകൾ ധാരാളമുള്ള കാബേജും പൊട്ടാസ്യം
കുറവുള്ള കാപ്‌സിക്കയും മികച്ച ആഹാരമാണ്.
വൃക്കകളുടെ പ്രവർത്തനത്തിനു സഹായിക്കാന്‍ മിടുക്കുള്ള ഒന്നാണ് ഉള്ളി. വെളുത്തുള്ളിക്കും കോളിഫ്ലവറിനും സമാനമായ ഗുണങ്ങളുണ്ട്. ദിവസവും ആപ്പിൾ കഴിക്കുന്നത് വൃക്കകൾക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണമേകും.
മത്തങ്ങാക്കുരു, നാരങ്ങാനീര്, സ്ട്രോബറി, ചെറി, തണ്ണിമത്തൻ, കൊഴുപ്പുള്ള മത്സ്യം എന്നിവ കൃത്യമായ ഇടവേളകളില്‍ പതിവായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വൃക്കകളുടെ മികച്ച ആരോഗ്യത്തെ സഹായിക്കും. ഒരു ഡോക്‍ടറുടെ നിര്‍ദേശം സ്വീകരിച്ചു വേണം ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍.