അഭിറാം മനോഹർ|
Last Updated:
വ്യാഴം, 13 ജൂലൈ 2023 (12:16 IST)
സമൂഹത്തിന്റെ ഒരു വലിയ വിഭാഗത്തില്‍ ഇപ്പോഴുമുള്ള തെറ്റിദ്ധാരണയാണ് സ്വയംഭോഗം ചെയ്യുന്നത് വന്ധ്യതയടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നുള്ളത്. പുരുഷനോ സ്ത്രീയോ ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിച്ച് ലൈംഗികസുഖം എത്തിക്കുന്ന അവസ്ഥയാണ് സ്വയംഭോഗം, മനുഷ്യരുള്ള കാലം മുതലെ സ്വയംഭോഗം ചെയ്തുവരുന്നതായാണ് നമുക്ക് ലഭ്യമാവുന്ന വിവരം. മനുഷ്യരിലല്ലാത പല ജീവികളിലും ഇത് കാണപ്പെടുന്നുണ്ട് എന്നതിനാല്‍ തന്നെ പ്രകൃതിയിലെ സ്വാഭാവികമായ ഒരു സംഗതിയാണ് ഇതെന്ന് പറയാം. . പലപ്പോഴും വിവാഹം കഴിയുന്നത് വരെ പുരുഷന്മാരില്‍ 95% സ്ത്രീകളില്‍ 60% പേരും സ്വയംഭോഗം ചെയ്യുന്നുവെന്നാണ് കണക്ക്. പുരുഷന്മാരില്‍ സ്വയംഭോഗം നടക്കുമ്പോള്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ സംഭരിക്കുന്ന പ്രോസ്‌റ്റേറ്റ് ഫ്‌ളൂയിഡും പുരുഷബീജവും ഉള്ളില്‍ നിന്നും പുറത്തേക്ക് പോകുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത്. സ്ത്രീകളിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന ആനന്ദം തന്നെയാണ് സ്വയംഭോഗം നല്‍കുന്നത്.
3 ദിവസത്തില്‍
ഒരിക്കൽ ഇങ്ങനെ ബീജം പുറത്തുപോകുന്നത് ആരോഗ്യമുള്ള ബീജം ഉണ്ടാകാന്‍ നല്ലതാണ്. സ്വയംഭോഗ സമയത്ത് നമ്മുടെ മനസില്‍ സന്തോഷമുണ്ടാക്കുന്ന (ഹാപ്പി ഹോര്‍മോണ്‍) ഓക്‌സിടോസില്‍,ഡൊപ്പൊമൈന്‍,എന്‍ഡോഫിനുകള്‍ പോലുള്ള എന്‍സൈമുകള്‍ നമ്മുടെ തലച്ചോര്‍ റിലീസ് ചെയ്യുന്നു. പലപ്പോഴുമുള്ള അമിതമായ പിരിമുറുക്കത്തിന് ഗുണകരം. മാത്രമല്ല അമിതമായുള്ള ലൈംഗിക ആഗ്രഹങ്ങളെ സംതൃപ്തിപ്പെടുത്തുവാനും ഇത് ഉപകരിക്കുന്നു.
പുരുഷന്മാരില്‍ 50 കഴിഞ്ഞ് പ്രോസ്‌റ്റേറ്റ് ഗ്രന്ധിയില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടിനെ മറികടക്കാന്‍ ആഴ്ചയില്‍ 2 തവണയെങ്കിലും ബീജം പുറത്തുപോകുന്നത് നല്ലതാണ്. അതിനാല്‍ തന്നെ സ്വയംഭോഗം ആരോഗ്യകരമാണ് എന്നതാണ് സത്യം. എന്നാല്‍ ലൈംഗികബന്ധത്തേക്കാള്‍ കൂടുതല്‍ ലൈംഗികസംതൃപ്തി ലഭിക്കുന്നതെങ്കില്‍, ദിവസത്തില്‍ 4-5 തവണ സ്വയംഭോഗം ചെയ്യുന്ന ശീലം ഉള്ളവരാണെങ്കില്‍, പൊതുസ്ഥലത്ത് വെച്ചുള്ള ലൈംഗികവൈകൃതം കാണിക്കുന്നവരാണെങ്കില്‍ കൃത്യമായ ചികിത്സ ഇവര്‍ക്ക് വേണ്ടതാണ്. അതല്ലാത്ത പക്ഷം സ്വയംഭോഗം കൊണ്ട് ദോഷം ഇല്ല എന്നത് മാത്രമല്ല. പല ഗുണങ്ങളും ഉണ്ട് എന്നതാണ് സത്യം.