സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 6 മെയ് 2023 (13:07 IST)
ശരീരഭാരം കുറയ്ക്കാനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് എല്ലാവരും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇതിനിടയ്ക്ക് ചിലര്‍ ഊര്‍ജം ലഭിക്കാനും ഉന്മേഷത്തിനുമായി കോഫി കുടിക്കാറുണ്ട്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് കോഫികുടിക്കുന്നത് കൊണ്ടു കുഴപ്പമില്ല, എന്നാല്‍ ഇത് അമിതമായാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ്. ദഹനം ശരിയായി നടക്കാനും മെറ്റാബോളിസവും കോശങ്ങളുടെ പ്രവര്‍ത്തനവും ശരിയായി നടക്കാനും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് നല്ലതാണ്.
അമിതമായാല്‍ അസിഡിറ്റിയും ഉത്കണ്ഠയും പാനിക് അറ്റാക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ ഹോര്‍മോണ്‍ അസന്തലുതാവസ്ഥയ്ക്കും കാരണമാകാം. ഈസ്ട്രജന്റെ അളവില്‍ കഫീന്‍ വ്യത്യാസം വരുത്താം. കൂടാതെ ഇരിറ്റബിള്‍ ബൗള്‍ സിന്‍ഡ്രം എന്ന രോഗവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.