ശ്രീനു എസ്|
Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (15:43 IST)
ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ 617 വകഭേദങ്ങളിലുള്ള വൈറസുകളെ നിര്‍വീര്യമാക്കാന്‍ പ്രാപ്തമാണെന്ന് അമേരിക്കന്‍ ആരോഗ്യ വിദഗ്ദ്ധനും വൈറ്റഹൗസ് ചീഫ് മെഡിക്കല്‍ അഡ്വവൈസറുമായ ആന്റണി ഫൗസി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഒരു ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇതിനെ പറ്റി പറഞ്ഞത്.
ഫലപ്രാപ്തിയുള്ള വാക്സിന്‍ ഉണ്ടെങ്കിലും മതിയായ വാക്സിന്‍ ലഭ്യമാകാത്തതും കൃത്യ സമയത്ത് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമാണ്
ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി എന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയെ സംബന്ധിച്ച് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.